Skip to main content

ഗവർണർ പദവിയുടെ മാന്യത പാലിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവുന്നില്ല

ഗവർണർ പദവിയുടെ മാന്യത പാലിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവുന്നില്ല. പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശം താൻ വകവയ്ക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിലെ സർവകലാശാലകളിൽ ആർഎസ്എസുകാരെ കുത്തിനിറയ്ക്കാൻ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ശ്രമങ്ങളെ കേരളത്തിലെ ജനങ്ങൾ എതിർക്കും, ഒരു സംശയവും വേണ്ട. കേരളം നടത്തുന്ന സർവകലാശാലകളുടെ നിയന്ത്രണം ആർഎസ്എസുകാരെ ഏല്പിക്കാൻ കേരളത്തിലെ ജനങ്ങൾ വോട്ടു ചെയ്തിട്ടില്ല. കേരളത്തിലെ നിയമസഭയിൽ ഒരു ആർഎസ്എസുകാരനും നാമമാത്രമായ പ്രവേശനം പോലും ഇല്ല എന്ന് അദ്ദേഹം ഓർക്കണം. അങ്ങനെ ജനങ്ങൾ തീരുമാനിക്കാതെ, ഗവർണറെ സർവകലാശാലകളുടെ ചാൻസലറായി നിയോഗിച്ചിരിക്കുന്നു എന്ന ഉന്നതജനാധിപത്യപാരമ്പര്യത്തെ ദുരുപയോഗം ചെയ്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ആർഎസ്എസുകാരെ ഏല്പിക്കാം എന്ന് ആരിഫ് മുഹമ്മദ് ഖാൻ കരുതുന്നു എങ്കിൽ അദ്ദേഹം വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണ് എന്ന് പറയേണ്ടി വരും.
കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു തെരുവ് ഗുണ്ടയുടെ ഭാവഹാവാദികളോടെ പുറത്തിറങ്ങി നിന്ന് നടത്തുന്ന ആക്രോശങ്ങൾ കേരളത്തിന് അപമാനകരമാണ്. കേരളത്തിലെ ജനാധിപത്യരാഷ്ട്രിയം ആരിഫ് മുഹമ്മദ് ഖാൻറെ നിലവാരത്തിന് വളരെ മുകളിൽ ആണ് എന്നത് ഓർക്കണം. ആർഎസ്എസിന് ആത്മാവ് വിറ്റ മുസ്ലിം എന്നതാണ് ആരിഫ് മുഹമ്മദ് ഖാൻറെ യോഗ്യത എന്ന് ഞാൻ അദ്ദേഹത്തെ ഒരിക്കൽ കൂടെ ഓർമിപ്പിക്കുന്നു. ജർമനിയിൽ ഹിറ്റ്‌ലറെ അനുകൂലിച്ച് സ്ഥാനമാനങ്ങൾ നേടിയ ജൂതർ ഉണ്ടായിരുന്നു. 60 ലക്ഷം ജൂതരെ ഹിറ്റ്ലർ കൂട്ടക്കൊല ചെയ്യുമ്പോഴും ഇന്ന് ആരിഫ് ഖാൻ ആർഎസ്എസിനു വേണ്ടി തെരുവിൽ അട്ടഹസിക്കുന്നതിന് സമാനമായി അവർ പെരുമാറി. പക്ഷേ, ഒടുവിൽ നാസി ഭീകരർ അവരെത്തേടിയും വന്നു. അതുപോലെ ആരിഫ് മുഹമ്മദ് ഖാനെത്തേടി ആർഎസ്എസുകാർ വരുമ്പോഴും കമ്യൂണിസ്റ്റുകാർ ആർഎസ്എസിനെതിരെ രംഗത്തുണ്ടാവും.
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.