കേന്ദ്ര അവഗണനക്കെതിരായ കേരളത്തിൻ്റെ പൊതു നിവേദനത്തിൽ ഒപ്പിടാൻ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപി മാർ തയ്യാറായില്ല. പകരം കേരളത്തെ കുറ്റപ്പെടുത്തുന്ന നിവേദനം കേന്ദ്രത്തിന് നൽകാനാണ് യുഡിഎഫ് എം പി മാർ തയ്യാറായത്.
കേന്ദ്ര അവഗണനക്കെതിരെ നിവേദനം നൽകാൻ എംപി മാരുടെ യോഗത്തിൽ തീരുമാനിച്ചു. എന്നാൽ യുഡിഎഫ് എം പി മാർ തീരുമാനം അട്ടിമറിച്ചു. നിവേദനത്തിൽ ഒപ്പിടാൻ യുഡിഎഫ് എം പി മാർ തയ്യാറായില്ല. എന്നാൽ കേരളത്തെ കുറ്റപ്പെടുത്തുന്ന മറ്റൊരു നിവേദനം യുഡിഎഫ് എംപി മാർ കേന്ദ്രത്തിന് നൽകി. കേരള താൽപര്യത്തിനു വിരുദ്ധമാണ് എംപിമാരുടെ പെരുമാറ്റം.
സംസ്ഥാനത്തെ ബോധപൂർവ്വം കേന്ദ്ര സർക്കാർ ധനപ്രതിസന്ധിയിലാക്കുകയാണ്. ഇതിൻ്റെ ഭാഗമായി കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ചു. കേരളത്തിന് ലഭിക്കേണ്ട നികുതി വിഹിതം മറ്റ് ചില സംസ്ഥാനങ്ങളിലേക്ക് വഴി തിരിച്ചുവിടുകയാണ്. കേരളത്തിന് അവകാശപ്പെട്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതായിരുന്നു നിവേദനം. അതിൽ രാഷ്ട്രീയ കാര്യങ്ങളൊന്നും ഉൾപ്പെടുത്തിയിരുന്നില്ല.