Skip to main content

ഗവർണറുടെ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധം

കാലാവധി പൂർത്തിയാവാൻ ആയതോടെ എങ്ങനെ സംഘപരിവാറിന്റെ ​ഗുഡ് ലിസ്റ്റിൽ കടന്നുവരാമെന്നാണ് ​ഗവർണർ ആലോചിക്കുന്നത്. ഭീഷണി മുഴക്കി, അടിമുടി പ്രകോപനമുണ്ടാക്കുന്നതാണ് ​ഗവർണറുടെ നടപടി. ഗവർണറായി ഇരുന്നു കൊണ്ട് സംസ്ഥാന സർക്കാരിനെതിരെയും കേരളത്തിനെതിരെയും നടത്തുന്ന പ്രചാരവേലകൾ പദവിയ്ക്ക് ചേർന്ന പ്രവൃത്തിയാണോ എന്ന് സ്വയം വിലയിരുത്തണം.

സംഘപരിവാർ വേദികളിലാണ് ഗവർണർ സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നത്. സർവകലാശാലകളിൽ സർക്കാർ രാഷ്ട്രീയമായി ഇടപെടുന്നു എന്നു പറയുന്നു. ആരാണ് ഇടപെടുന്നത് എന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണ്. സംഘപരിവാറുമായുള്ള അടുത്ത ബന്ധം വെച്ച് അവരുടെ അജണ്ടകൾ ഔപചാരികമായി നടത്തുന്ന നിലപാടാണ് ഗവർണർക്കുള്ളത്. സെനറ്റിലേക്ക് ​ഗവർണർ നടത്തിയ നാല് നോമിനേഷനുകൾ മാത്രമല്ല എല്ലാ നിർദ്ദേശങ്ങളും സ്റ്റേ ചെയ്യേണ്ടതാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.