Skip to main content

അതിദാരിദ്ര്യം ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും

അതിദാരിദ്ര്യം ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് നവ കേരളത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്‌. ലോക ജനാധിപത്യ ചരിത്രത്തിലെ ആദ്യ അനുഭവമാണ് നവകേരള സദസ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജാതിമത ചിന്തകൾക്ക് അതീതമായി സർക്കാർ നടത്തുന്ന ജനങ്ങളുടെ പരിപാടിയാണിത്.

ജനങ്ങൾക്ക് ജനപ്രതിനിധികളുമായി സംവദിക്കാൻ ലഭിക്കുന്ന അവസരമാണിത്. വികസിത രാജ്യങ്ങൾക്കൊപ്പമാണ് ഇന്ന് കേരളം. മികച്ച ആരോഗ്യപരിപാലന സംവിധാനങ്ങൾ കേരളത്തിൽ നിലവിലുണ്ട്. ജില്ലാ, താലൂക്ക് ആശുപത്രികളിൽ അത്യാധുനിക നിലവാരത്തിലുള്ള ചികിത്സയാണ് ജനങ്ങൾക്ക് നൽകി വരുന്നത്. അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് മാത്രമായി ഒരു ആരോഗ്യസ്ഥാപനം കോഴിക്കോട് സാധ്യമാക്കും. ഡിജിറ്റൽ യൂണിവേഴ്സിറ്റി, 1300 കോടി ചെലവിൽ യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്ന ഡിജിറ്റൽ സയൻസ് പാർക്ക്, ഡാറ്റാ അനാലിസിസ്, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങി ആധുനിക നിലവാരത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഉന്നത വിദ്യാഭ്യാസമേഖലയും കരുത്താർജിക്കുകയാണ്.

ലോകോത്തര ഐടി കമ്പനികൾ ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം നിലവിലുള്ള സംസ്ഥാനമാണ് കേരളം. ആലപ്പുഴ വലിയ മാറ്റത്തിനാണ് വിധേയമാകുന്നത്. കയർ മേഖലയെ ആധുനികവൽക്കരിക്കും. പരമ്പരാഗത വ്യവസായ മേഖലകൾ ശക്തിപ്പെടുത്തും. കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയെ പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് ടൂറിസം മേഖലയിൽ സാധ്യമാകുന്നത്. ദേശീയ ജലപാത കോവളം മുതൽ പൊന്നാനി വരെ അടുത്തവർഷം ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ സവിശേഷതകൾക്കനുസരിച്ച് കേരളം വളരുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.