കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസും ബിജെപിയും നടത്തുന്ന കുപ്രചരണങ്ങളിൽ ഒന്ന് കൂടി പൊളിയുകയാണ്. സ. എ എ റഹീം എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര മന്ത്രി അന്നപൂർണ്ണ ദേവി നൽകിയ മറുപടിയിൽ എത്ര പ്രാധാന്യത്തോടെയാണ് കേരളം പാചക തൊഴിലാളികളുടെ വേതനം കാണുന്നത് എന്നത് വ്യക്തമാണ്. ഓരോ സംസ്ഥാനവും എത്ര തുക പ്രതിമാസം പാചകത്തൊഴിലാളികൾക്ക് നൽകുന്നു എന്ന കണക്ക് കേന്ദ്രസർക്കാർ പുറത്ത് വിട്ടിട്ടുണ്ട്.
കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി. പാചകത്തൊഴിലാളികൾക്കുള്ള വേതനമായി കേന്ദ്രം പ്രതിമാസം 600 രൂപ നൽകുമ്പോൾ സംസ്ഥാനം നൽകേണ്ടത് 400 രൂപയാണ്. അങ്ങനെ പാചകത്തൊഴിലാളിയ്ക്ക് ആകെ മാസം നൽകേണ്ട തുക വ്യവസ്ഥകൾ പ്രകാരം 1,000(ആയിരം) രൂപയാണ്.
കോൺഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനിൽ 1,742 രൂപയും ഭരിച്ചുകൊണ്ടിരിക്കുന്ന കർണാടകയിൽ 3,700 രൂപയും ആണ് നൽകുന്നത്. മധ്യപ്രദേശിൽ ഇത് 2,000 രൂപയാണ്.
ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ 2,500 രൂപയും ഉത്തർപ്രദേശിൽ 2,000 രൂപയുമാണ്. ആം ആദ്മി ഭരിക്കുന്ന പഞ്ചാബിൽ 3,000 രൂപയും ഡൽഹിയിൽ 1,000 രൂപയും നൽകുന്നു .
എന്നാൽ പാചക തൊഴിലാളികൾക്ക് കേരളം പ്രതിമാസം നൽകുന്നത് 12,000 രൂപയാണ്. എന്നാൽ 12,000 മുതൽ 13,500 രൂപ വരെ കേരളം നൽകുന്നുണ്ട് . തമിഴ്നാട് മാത്രമാണ് കേരളത്തിൻ്റെ വേതന നിരക്കിനോട് ചേർന്ന് നിൽക്കുന്നത്.