Skip to main content

ചാൻസലർ സർവകലാശാലയിൽ തമ്പടിച്ച് സംഘർഷം ഉണ്ടാക്കുന്നു

ചാൻസലർ സർവകലാശാലയിൽ തമ്പടിച്ച് സർവകലാശാലയെ സംഘർഷ ഭരിതമാക്കുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെ കുട്ടികളെപ്പോലെ ചാൻസലർ പ്രതികരിക്കുന്നു. കുട്ടികളുമായുള്ള സംഘർഷം അവസാനിപ്പിച്ച് ക്യാമ്പസ് വിടണം എന്നതാണ് പറയാനുള്ളത്.

കേരളത്തിലെ സർവ്വകലാശാലകളെ സ്വേച്ഛാധിപത്യപരമായി മാറ്റാം എന്നാണ് കരുതുന്നത്. ചാൻസലർ എന്നുള്ള ഉത്തരവാദിത്വം കേരള നിയമസഭയാണ് ഗവർണർക്ക് നൽകിയിട്ടുള്ളത്. അതിനെതിരെയുള്ള ബില്ല് നിയമസഭ പാസാക്കി. അത് രാഷ്ട്രപതിക്ക് അയച്ച് അതിലെ അനശ്ചിതത്വം നിലനിർത്തുന്നു. നിലവാരമില്ലാത്ത തരത്തിലാണ് ഗവർണറുടെ പെരുമാറ്റം. ചാൻസലർ എന്ന നിലയ്ക്ക് ഇത്തരത്തിൽ ഒരു പെരുമാറ്റം ഉണ്ടാകാൻ പാടില്ല.

അപര വിദ്വേഷത്തിന്റെ വിത്തുകൾ ആണ് ഗവർണർ വിതച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിൻറെ മുഖ്യമന്ത്രി എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. ആരുടെയെങ്കിലും ഒരാളുടെ മാത്രമല്ല. ഒരു പ്രസ്ഥാനത്തെ ഗുണ്ടകൾ ക്രിമിനലുകൾ എന്ന് വിളിക്കുന്നത് അപലപനീയമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പരമാവധി സംയമനം പാലിച്ചാണ് ഈ വിഷയത്തിൽ മുന്നോട്ടുപോകുന്നത്. ഗവർണറാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.