ഗവര്‍ണറെ സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ട സമയമാണ്, അതിനുള്ള നടപടി സ്വീകരിക്കും. അദ്ദേഹത്തിന് മറ്റെന്തോ ഉദ്ദേശമുണ്ട്. അതിനായി അദ്ദേഹം സ്വയം പ്രചരണം നടത്തുകയാണ്. മുരളീധരനെ പോലെ അപൂര്‍വ്വം ആളുകള്‍ക്ക് മാത്രമെ ഗവര്‍ണറെ ഉള്‍ക്കൊള്ളാനാകൂ. ഗവര്‍ണര്‍ അസാധാരണമായ നടപടികളാണ് സ്വീകരിക്കുന്നത്.ഏതെങ്കിലും ഗവര്‍ണര്‍ ആളുകളുടെ നേരെ ചാടി കയറിയിട്ടുണ്ടോ. ഒരു പ്രതിഷേധ രൂപം കാണിക്കുമ്പോള്‍ ആ പ്രതിഷേധത്തിന് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ രാജ്യത്ത് എവിടെയെങ്കിലുമുണ്ടോ?
ഏതെങ്കിലും ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാള്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുക എന്നത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ്. അതാണ് അദ്ദേഹം ഇവിടെ സ്വീകരിച്ചത്. മാത്രമല്ല, എന്താണ് അവരുടെ നേരെ വിളിച്ചുപറയുന്നത്. ക്രിമിനല്‍സ്, ബ്ലഡി, റാസ്‌ക്കല്‍സ് എന്നൊക്കെയുള്ള എന്തെല്ലാം കഠിന പദങ്ങളാണ് വിളിച്ചുപറയുന്നത്.അങ്ങനെ ഏതൊക്കെ തരത്തിലാണ് കുട്ടികളെ വിശേഷിപ്പിക്കുന്നത്.
ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഈ വിധത്തിലാണോ ചെയ്യേണ്ടത്. സാധാരണ അങ്ങനെയാണോ സമീപിക്കുക. ആ തരത്തില്‍ നേരിട്ട് കൈകാര്യം ചെയ്യാനാണോ ഉന്നതസ്ഥാനമുള്ളത്. അതിന് അതിന്റേതായ വഴികളുണ്ട്. ആ വഴികള്‍ സ്വീകരിക്കുക. തെറ്റായ രീതിയില്‍ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ നോക്കാനാണല്ലോ നിയമക്രമപാലനത്തിന് ഉദ്യോഗസ്ഥര്‍ ഉള്ളത്, അവര്‍ നോക്കില്ലെ.എന്തും വിളിച്ചു പറയാനുള്ള മാനസീകാവസ്ഥയില്‍ അദ്ദേഹം എത്തി.വ്യക്തിപരം മാത്രമല്ല, ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ്.
ബ്ലഡി കണ്ണൂര്‍ എന്നാണ് പറയുന്നത്. ചില കേന്ദ്ര സര്‍ക്കാരിന്റെ വക്താക്കള്‍ ഗവര്‍ണറെ ന്യായീകരിക്കാന്‍ പുറപ്പെടുന്നതും കാണുന്നതുണ്ട്. അവരുമായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഇറങ്ങി പുറപ്പെടുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കേന്ദ്രസംസ്ഥാന ബന്ധം വഷളാക്കുക അല്ല ഉദ്ദേശ്യമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ തിരുത്തിക്കാനുള്ള ഇടപെടല്‍ വേണം. അങ്ങേയറ്റം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. വളരെ ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അവിടെ ഒരു കലുഷിത അന്തരീക്ഷം സൃഷ്ടിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്.