Skip to main content

നവകേരള സദസ്സിനെതിരായ നീക്കം നാടിനെതിരായ നീക്കം

നവകേരള സദസ്സിനെതിരായ നീക്കം നാടിനെതിരായ നീക്കമാണ്. നവകേരള സദസ്സിന് ലഭിക്കുന്ന വലിയ പിന്തുണ പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുകയാണ്. ഈ അസ്വസ്ഥതയുടെ പ്രതിഫലനമാണ് തിരുവനന്തപുരത്ത് കണ്ടത്. അത്തരം അക്രമങ്ങൾ തിരുത്താൻ പറ്റുമെങ്കിൽ പ്രതിപക്ഷം തിരുത്തണം. അക്രമം നടത്തിയവർ നവകേരള സദസ്സിന്റെ ബാനറുകൾ വ്യാപകമായി നശിപ്പിച്ചു. മുളകുപൊടിയും ഗോലിയും പൊലീസിനെതിരെ അക്രമത്തിനായി ഉപയോഗിച്ചു. ഇഎംഎസിനെ ഗുണ്ടയെന്നുവരെ കോൺഗ്രസ് നേതാക്കൾ വിളിച്ചു. അതിൽ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. കോൺഗ്രസ് നേതൃത്വം അങ്ങിനെയായിപോയി. നവകേരള സദസ്സിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് അത് ബഹിഷ്ക്കരിച്ചവർക്ക് വലിയ തിരിച്ചടിയായി. അവരുടെ കുറ്റവിചാരണ സദസ്സിൽ കോൺഗ്രസുകാർ പോലും പങ്കെടുക്കുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.