Skip to main content

അവർക്കുമാത്രം അറിയാവുന്ന കാരണങ്ങളാലാണ്‌ നവകേരള സദസ്സ്‌ പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത്‌

യുഡിഎഫ്‌ പ്രഖ്യാപിച്ച കുറ്റവിചാരണ സദസ്സിനെ അവരുടെ അണികൾപോലും തിരിഞ്ഞു നോക്കിയില്ല. അവർക്കുമാത്രം അറിയാവുന്ന കാരണങ്ങളാലാണ്‌ നവകേരള സദസ്സ്‌ പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത്‌. യുഡിഎഫ്‌ അണികളടക്കം പതിനായിരങ്ങൾ മഞ്ചേശ്വരംമുതൽ സദസ്സിനെത്തിയത്‌ അവർക്ക്‌ ഷോക്കായി. അതോടെയാണ്‌ അക്രമത്തിലേക്ക്‌ തിരിഞ്ഞത്‌. ജനം ഒഴുകിയെത്തുമെന്ന്‌ പ്രതീക്ഷിച്ച്‌ പ്രഖ്യാപിച്ച കുറ്റവിചാരണ സദസ്സ്‌ ശുഷ്കിച്ചതോടെയാണ്‌ ഇപ്പോഴുള്ള കാട്ടിക്കൂട്ടലുകൾ. ഗവർണറെ അനുകൂലിച്ച സുധാകരൻ മനസ്സിലുള്ളത്‌ തുറന്നു പറഞ്ഞതാണ്‌. വർഗീയതയുമായി സമരസപ്പെട്ട്‌ പോകുന്ന ഒരു വിഭാഗം കോൺഗ്രസിലുണ്ട്‌.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.