Skip to main content

സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് ഭയമില്ലാതെ കർത്തവ്യനിർവഹണത്തിന്‌ കഴിയുന്ന സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു

സംസ്ഥാനത്ത് ഡോക്ടർമാർക്കും മറ്റ്‌ ആരോഗ്യ പ്രവർത്തകർക്കും ഭയമില്ലാതെ കർത്തവ്യനിർവഹണത്തിന്‌ കഴിയുന്ന സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. ആരോ​ഗ്യ പ്രവർത്തകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ നിയമ വ്യവസ്ഥകൾ ശക്തമാക്കിയ സംസ്ഥാനമാണ് കേരളം. 2016നുശേഷം കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്‌. ആർദ്രം മിഷനിലൂടെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്തി. ഇവയെല്ലാം തുടർച്ചയായി നിതി ആയോഗ് പട്ടികയിൽ കേരളത്തെ ഒന്നാമതെത്തിച്ചു. എന്നാൽ, കേരളത്തിന്‌ മുന്നിൽ നിരവധി വെല്ലുവിളികളുണ്ട്. ജീവിതശൈലീരോഗങ്ങൾ അതിൽ പ്രധാനമാണ്. ഇത്തരം രോഗങ്ങളുടെ കണക്ക്‌ ശേഖരിക്കാൻ ശൈലി ആപ്പിന് രൂപം നൽകിയിട്ടുണ്ട്.

ആരോഗ്യ ഗവേഷണം വിപുലീകരിക്കുക സർക്കാരിന്റെ പ്രധാന ലക്ഷ്യമാണ്. ജീനോം ഡാറ്റാ സെന്റർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, ന്യൂട്രാസ്യുട്ടിക്കൽ സെന്റർ, പുതുതായി തുടങ്ങുന്ന മൈക്രോബയോം സെന്റർ ഓഫ് എക്‌സലൻസ് എന്നിവയൊക്കെ ഗവേഷണത്തിന്‌ സഹായകമാകും. ഇന്ത്യയിൽ ആരോഗ്യരംഗത്ത് ഏറ്റവും കൂടുതൽ ആളോഹരി ചെലവ് നടത്തുന്ന സംസ്ഥാനമാണ് കേരളം.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.