ശിവഗിരി തിർത്ഥാടനം വിശ്വമാനവീകത ഉയർത്തി പിടിക്കുന്നു. അരുവിപ്പുറം പ്രതിഷ്ഠ കേരള ചരിത്രത്തിലെ മഹത് സംഭവമാണ്. ഗുരുവിന്റെ ഇടപെടൽ സമൂഹത്തിലാകെ ചലനമുണ്ടാക്കി. സമൂഹത്തേയും ജനങ്ങളേയും മനുഷ്യത്വവത്ക്കരിക്കുകയാണ് ഗുരു ചെയ്തത്. ഗുരു സന്ദേശത്തിന്റെ വെളിച്ചം പലസ്തീനിലെത്തിയിരുന്നുവെങ്കിൽ അവിടെ ചോരപുഴ ഒഴുകുമായിരുന്നില്ല. പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് മനുഷ്യത്വത്തിനെതിരായ ആക്രമണമാണ്. ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുന്നു. മിസെെൽ പതിച്ച് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരങ്ങൾ മരിക്കുന്നു. ഇത്തവണ പലസ്തീനിൽ ക്രിസ്മസ് ഉണ്ടായില്ല. നക്ഷത്രങ്ങളോ പുൽകൂടുകളെ ഉണ്ടായില്ല. തകർന്നടിഞ്ഞ വീടുകളും പിഞ്ചുകുഞ്ഞുങ്ങളുടെ ചോരപുരണ്ട മൃതദേഹങ്ങളുമാണെങ്ങും. ഗുരു സന്ദേശത്തിന്റെ തെളിച്ചം ആ നാട്ടിൽ എത്തിയിരുന്നുവെങ്കിൽ ഈ വിധം ചോരപുഴ ഒഴുകുമായിരുന്നില്ല.