Skip to main content

മൃദുഹിന്ദുത്വംകൊണ്ട് ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണം

മൃദുഹിന്ദുത്വംകൊണ്ട് ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണം. കോൺഗ്രസിന്റേത് പാതിവെന്ത ഹിന്ദുത്വമാണ്. മതനിരപേക്ഷ രാഷ്ടീയത്തിലൂടെ മാത്രമേ ആർഎസ്എസ് ഉയർത്തുന്ന വർഗീയരാഷ്ട്രീയത്തെ നേരിടാനാകൂ എന്ന തിരിച്ചറിവാണ് കോൺഗ്രസിന് വേണ്ടത്.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ട്രസ്റ്റിനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. എന്നാൽ, ക്ഷേത്രത്തിന്‌ കല്ലിട്ടതും ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നതും മോദിയാണ്. ഈ നടപടി മതനിരപേക്ഷതയുടെ അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ല. ക്ഷേത്ര ഉദ്ഘാടനച്ചടങ്ങിനില്ലെന്ന സിപിഐ എം നിലപാട് സുവ്യക്തമാണ്. കോൺഗ്രസിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടില്ല. വെറുപ്പിന്റെയും മതവിദ്വേഷത്തിന്റെയും വർഗീയതയുടെയും ഇന്ത്യയാണ് മോദിയുടെ പുതിയ ഇന്ത്യ. രാജ്യത്തിന്റെ ബഹുസ്വരതയും ഐക്യവും തകർക്കുകയാണ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതും പുതിയ ക്രിമിനൽ നിയമങ്ങൾ കൊണ്ടുവന്നതും ഇതിനാണ്.

ബിജെപിയിതര പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തുന്നതിന് ഗവർണർമാരെ ഉപയോഗിക്കുന്നു. ഇത് ഫെഡറലിസത്തിനുനേരെയുള്ള വെല്ലുവിളിയാണ്. കേരള ഗവർണർ ബിജെപിയുടെ ഹിന്ദുത്വ അജൻഡ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. മന്ത്രിമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ മുഖ്യമന്ത്രിക്ക് കൈകൊടുക്കാതെ പിന്തിരിഞ്ഞുനിന്ന ഗവർണറുടെ നിലപാട് നിന്ദ്യമാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമാണ് ഇതിലൂടെ പ്രകടമാകുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.