Skip to main content

പലസ്തീനിലെ ദേശീയവിമോചനപ്രസ്ഥാനത്തോട് ഐക്യപ്പെടുക

ബെത്ലഹേമിലെ പുൽക്കൂട്ടിൽ കിടക്കുന്ന ഉണ്ണിയേശുവിന്റെ രൂപം നമ്മുടെയെല്ലാം മനസ്സിൽ ഉയർന്നുവരുന്നകാലമാണ് ക്രിസ്തുമസ്സിന്റേത്. എന്നാൽ ഇന്ന് ബത്ലഹേം ഉൾപ്പെടുന്ന പലസ്തീൻ ബോംബിംഗും ഷെല്ലാക്രമണവും കൊണ്ട് നിലവിളികളുയരുന്ന, ചോരചിതറുന്ന, കബന്ധങ്ങൾ കുന്നുകൂടുന്ന മഹാനരകമായി മാറിയിരിക്കുന്നു. ജീവിക്കുന്ന നരകം എന്നാണ് യുഎൻ പലസ്തീനെക്കുറിച്ച് പറഞ്ഞത്. യുഎൻ പ്രമേയങ്ങൾ പോലും അവഗണിച്ച് കഠോരാക്രമണങ്ങൾ കെട്ടഴിച്ചുവിടുന്ന സയണിസ്റ്റ് - ഇസ്രയേലി ഭരണകൂടമാണ് ഈ മഹാപാതകങ്ങൾക്ക് കാരണം. അവരുടെ പിന്നിൽ നിൽക്കുന്ന യുഎസ്എയും.
പുതുവൽസരത്തിലെങ്കിലും മദ്ധ്യേഷ്യയിൽ യുദ്ധമവസാനിപ്പിച്ച് സമാധാനം വീണ്ടെടുക്കാൻ സാധിക്കുമാറാകട്ടെ എന്ന് ആഗ്രഹിക്കുന്നു. പലസ്തീനിലെ ദേശീയവിമോചനപ്രസ്ഥാനത്തോട് ഐക്യദാർഢ്യം. അതാണ് ഏറ്റവും ഉചിതമായ ക്രിസ്തുമസ് നവവത്സര ആശംസ.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.