Skip to main content

കേരളത്തിലെത്തുമ്പോൾ ബിജെപിക്കും കോൺഗ്രസിനും ഒരേ മനസും വികാരവും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം രാഷ്‌ട്രീയ കാപട്യമാണ്. കേരളത്തിലെത്തുമ്പോൾ ബിജെപിയും കോൺഗ്രസും ഒരേ മനസും വികാരവുമായി നടക്കുന്നവരാണ് എന്നത് കൂടി അടി വരയിടുന്നതാണ് മോദിയുടെ പ്രസംഗം.

സ്ത്രീ ജീവിതം മെച്ചപ്പെടുത്താൻ 10 കോടി ഗ്യാസ് കണക്ഷൻ നൽകിയതാണ് മോദി പറഞ്ഞ ഒരു ഗ്യാരൻ്റി. ഗ്യാസ് സബ്സിഡി ബാങ്ക് അക്കൗണ്ടിലെത്തിക്കുമെന്നാണല്ലൊ വീട്ടമ്മമാർക്ക്‌ യഥാർഥത്തിൽ നൽകിയ ഗ്യാരന്റി. ഗ്യാസ് സബ്സിഡി നൽകിയില്ലെന്ന്‌ മാത്രമല്ല ഇരട്ടിയിലധികം വിലയാണ്‌ 10 വർഷത്തിനകം നൽകേണ്ടിവരുന്നത്‌. 50 രൂപക്ക് ഒരു ലിറ്റർപെട്രോൾ, സ്വിസ് ബാങ്കിൽ നിന്നും കള്ളപ്പണം പിടിച്ച് ഓരോ വ്യക്തിക്കും 15 ലക്ഷം ബാങ്ക് അക്കൗണ്ടിൽ ഇടും തുടങ്ങിയ ഗ്യാരന്റികൾ എവിടെ.

സ്ത്രീ സംവരണ നിയമം പാസാക്കിയെന്ന് പറയുമ്പോൾ അടുത്ത പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ നടപ്പാക്കുമെന്ന്‌ പറയാനാകുമോ. മുത്തലാക്കിൻ്റെ പേരിൽ മുസ്ളിം സ്ത്രീകളെ ചേർത്തു പിടിച്ചെന്ന് പറയുന്നു. വിവാഹ മോചന തർക്കം ഇതര മതസ്ഥരുടെ കാര്യത്തിൽ സിവിൽ തർക്കമാണ്. മുസ്ളിങ്ങളുടെ കാര്യത്തിൽ മാത്രം അതെന്തിന് ക്രിമിനൽ കുറ്റമാക്കി. ഇത്‌ സ്‌ത്രീപക്ഷ നിലപാടിന്റേതല്ല, ന്യൂനപക്ഷ വിരുദ്ധതയുടേതാണ്‌.

കേരളത്തിൽ വന്ന്‌ സ്ത്രീ സംവരണത്തെ കുറിച്ച് പറയുന്ന മോഡി ഓർക്കണം. രാജ്യത്ത് ആദ്യമായി ത്രിതല ഭരണ സംവിധാനത്തിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് കേരളമെന്ന്. മോഡി വിരോധത്തിൻ്റെ പേരിൽ കേരളത്തിൽ കേന്ദ്ര വികസന പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നില്ല എന്നും അദ്ദേഹം ആക്ഷേപിച്ചിരിക്കുന്നു. ഇത്തരം പച്ചക്കള്ളം ആവർത്തിക്കും മുമ്പ്‌ ഏത്‌ വികസന പദ്ധതിയാണ്‌ നടപ്പാക്കാത്തത് എന്ന്‌ പറയാൻ തയ്യാറാകണം.

കെ സുരേന്ദ്രനെ പോലുള്ള ഏതെങ്കിലും ബിജെപി– ആർഎസ്‌എസ്‌ നേതാവ്‌ എഴുതിക്കൊടുത്തത്‌ അപ്പടി വായിച്ച്‌ കേരളത്തെയും സംസ്ഥാന സർക്കാറിനെയും അപമാനിക്കാൻ നടത്തിയ ശ്രമം അപലപനീയമാണ്‌. സ്വർണ്ണക്കള്ളക്കടത്ത്‌ കേസിലെ മുഖ്യപ്രതിയെ സംരക്ഷിക്കുന്നത്‌ ബിജെപിയാണ്‌. അതിന്‌ പിന്നിൽ സ്വർണ്ണക്കടത്തുമായി അവർക്ക്‌ ബന്ധമാണ്‌ സൂചിപ്പിക്കുന്നത്‌. എന്നിട്ടും കേരളത്തിൽ വന്ന്‌ പ്രധാനമന്ത്രി രാഷ്‌ട്രീയ ദുഷ്‌ടലാക്കോടെയാണ്‌ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.