ഉജ്വലമായ പോരാട്ടങ്ങളുടെ ഇതിഹാസമാക്കി സ്വന്തം ജീവിതത്തെ മാറ്റിയ ധീരവിപ്ലവകാരിയാണ് സഖാവ് വി എസ് അച്യുതാനന്ദൻ. വി എസ് നൽകിയ മഹത്തായ സംഭാവനകളുടെകൂടി ഫലമാണ് ആധുനിക കേരളം. ആ ജീവിതം എന്നും യാതനയുടെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും പാതകളിലൂടെയാണ് കടന്നുവന്നത്.
കേരളത്തിന്റെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതിനായി സ്വജീവിതം മാറ്റിവച്ച വി എസ് കെഎസ്‍കെടിയു മുഖമാസികയായ 'കർഷക തൊഴിലാളി'യുടെ പ്രഥമ കേരള പുരസ്കാരത്തിന് എല്ലാവിധത്തിലും അർഹനാണ്. എണ്ണമറ്റ പോരാട്ടങ്ങളുടെയും പുരോഗമന സർക്കാരുകളുടെ ഇടപെടലിന്റെയും ഫലമായാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സാർവത്രിക ക്ഷേമ പെൻഷൻ നൽകുന്ന സംസ്ഥാനമായി കേരളം മാറിയത്.
കർഷകത്തൊഴിലാളികൾക്ക് രാജ്യത്ത് ആദ്യമായി ക്ഷേമപെൻഷൻ ഏർപ്പെടുത്തിയത് കേരളത്തിലാണ്.1980 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ അന്ന് പതിനായിരക്കണക്കിന് പേർക്കാണ് പെൻഷൻ ലഭ്യമാക്കിയത്.