ബിജെപി അജൻഡ നടപ്പാക്കാൻ ഗവർണർ ശ്രമിക്കുകയാണ്. നിയമസഭയിൽ എല്ലാവരും ഒന്നിച്ച് പാസാക്കിയ ബില്ലിൽ ഒപ്പിടാതെ ഗവർണർ ഇടുക്കിയിലെ ജനതയെ വെല്ലുവിളിക്കുകയാണ്. ഭരണഘടനാ ബാധ്യതയും ഉത്തരവാദിത്വവുമാണ് ഗവർണർ ലംഘിക്കുന്നത്. ബില്ലിൽ പോരായ്‌മയുണ്ടെങ്കിൽ തിരിച്ചയയ്ക്കാം. ഉണ്ടെങ്കിൽ ഭേദഗതി വരുത്തി വീണ്ടും അയച്ചാൽ ഒപ്പിടുകയേ ഗവർണർക്ക് വഴിയുള്ളൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഗവർണർക്ക് നിയമസഭയോട് തെല്ലും ആദരവില്ല. സംസ്ഥാനത്തെ എല്ലാ ക്ഷേമ-വികസന പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തി ഭരണസ്തംഭനം ഉണ്ടാക്കുകയെന്ന കേന്ദ്ര അജൻഡ നടപ്പാക്കുന്നു. ആധുനികകാലത്ത് അന്തസോടെ ജീവിക്കാൻ ഇടുക്കിക്കാർക്കും സാധ്യമാക്കുന്ന ബില്ലാണ് എൽഡിഎഫ് സർക്കാർ പാസാക്കിയത്. കേന്ദ്ര രാഷ്ട്രീയ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തെ ഏതെങ്കിലും വിധത്തിൽ നിയന്ത്രിക്കാനാകുമോ എന്ന ശ്രമമാണ് ഗവർണർ നടത്തുന്നത്.