Skip to main content

കടമെടുപ്പ്‌ വെട്ടിക്കുറയ്‌ക്കൽ, കേന്ദ്രസർക്കാർ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നത്‌

സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ സംസ്ഥാനത്തിന്‌ കടമെടുക്കാമായിരുന്ന തുക ഭീമമായി വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാരിന്റെ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നതാണ്. ഏഴായിരംകോടി രൂപയെങ്കിലും ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. 1838 കോടി മാത്രം എടുക്കാനാണ്‌ അനുമതി നൽകിയത്‌. ആശങ്കയുണ്ടാക്കുന്ന നടപടിയാണ്‌ കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും പ്രതിസന്ധികൾ മറികടക്കാനുള്ള ആത്മവിശ്വാസത്തോടെ സംസ്ഥാനം മുന്നോട്ടുപോകും.

സംസ്ഥാനത്തിന്റെ വരുമാനം കഴിഞ്ഞ്‌, വലിയതോതിൽ തുക അധികം വേണ്ടിവരുന്ന സമയമാണ്‌ അവസാനപാദത്തിലുള്ളത്‌. മാർച്ചിൽ മാത്രം 20,000 കോടിയാണ്‌ ആവശ്യം. ഭരണഘടനാപരമായും ധനകാര്യകമീഷൻ നിർദേശം അനുസരിച്ചും സംസ്ഥാനത്തിന്‌ അർഹതപ്പെട്ട തുകയാണ്‌ വെട്ടിക്കുറച്ചത്‌. അർഹതയുള്ളതുകൂടാതെ, കൂടുതൽ തുക വേണം എന്ന്‌ കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ്‌ ശത്രുതാപരമായ നടപടി.

ട്രഷറി ഉൾപ്പെടെയുള്ള പബ്ലിക്‌ അക്കൗണ്ടിന്റെ പേരുപറഞ്ഞാണ്‌ വെട്ടിക്കുറയ്‌ക്കുന്നത്‌. പബ്ലിക്‌ അക്കൗണ്ടിൽ പണമില്ല, എന്നിട്ടും വെട്ടിച്ചുരുക്കി. സംസ്ഥാനത്തിന്റെ എല്ലാ സാമ്പത്തികമായ കണക്കുകൂട്ടലുകളേയും ഇത്‌ ബാധിക്കും. ശമ്പളം, പെൻഷൻ, ചികിത്സാസഹായങ്ങൾ, സാമൂഹിക പെൻഷൻ, നിർമാണപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ദൈനംദിന കാര്യങ്ങൾക്കുതന്നെ കേരളം ബുദ്ധിമുട്ടുകയാണ്‌. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിതന്നെ കേന്ദ്രസർക്കാരിന്റെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു.

അർഹമായ തുക കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ വീണ്ടും കേന്ദ്രത്തെ സമീപിക്കും. വൈരനിര്യാതന ബുദ്ധിയോടെയാണ്‌ കേന്ദ്രസർക്കാർ പെരുമാറരുത്‌. അർഹതപ്പെട്ട നികുതിവിഹിതംപോലും നൽകുന്നില്ല. അതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്‌. കേരളം മറ്റ്‌ സംസ്ഥാനങ്ങൾക്കും ലോകരാജ്യങ്ങൾക്കും മുന്നിൽ മതൃകാപരമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടാണ്‌ മുന്നേറുന്നത്‌. സംസ്ഥാനത്തിനുമാത്രം ഇത്രയും കാര്യങ്ങൾ ചെയ്യാനാകില്ല. ആകെ ചെലവിന്റെ 65 ശതമാനവും വഹിക്കേണ്ടത്‌ സംസ്ഥാനങ്ങളാണ്‌. കേന്ദ്ര, സംസ്ഥാന ബന്ധം സുഗമമാക്കാനാണ് ശ്രമിക്കേണ്ടത്.
 

കൂടുതൽ ലേഖനങ്ങൾ

പുതിയ ജിഎസ്‌ടി നിരക്ക്; കേരളത്തിന്‌ നഷ്‌ടം 10,000 കോടി

സ. കെ എൻ ബാലഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകും. ജിഎസ്ട‌ി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല.

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

സ. കെ എൻ ബാലഗോപാൽ

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്.

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

സ. എം ബി രാജേഷ്

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും.

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.