Skip to main content

ലൈഫ്‌ ഭവനപദ്ധതി മുടക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു

ലൈഫ്‌ ഭവനപദ്ധതി മുടക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. കേന്ദ്രവിഹിതം ഉൾപ്പെടുത്തുന്നതുകൊണ്ട്‌ അവരുടെ ലോഗോ ലൈഫ്‌ മിഷൻ വീടുകൾക്കുമുന്നിൽ വയ്‌ക്കണമെന്നാണ്‌ നിർദേശം. ചിലരുടെ ചിത്രം വയ്‌ക്കണമെന്നും പറയുന്നു. നാലരലക്ഷം ഭവനങ്ങൾ നൽകിയ ലൈഫ്‌ പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ 16,000 കോടി രൂപയാണ്‌ മുടക്കിയത്‌. കേന്ദ്രവിഹിതം 1370 കോടിമാത്രം. ഇത്രയും തുകമാത്രം മുടക്കിയവരുടെ ലോഗോയും ചിത്രങ്ങളും വയ്ക്കണമെന്ന നിർദേശത്തോട്‌ സംസ്ഥാന സർക്കാരിന്റെ നിലപാട്‌ അറിയിച്ചു. ‘ഇത്‌ നിങ്ങളുടെ വീടല്ല, ദാനംകിട്ടിയതാണ്‌’ എന്ന്‌ ഓർമിപ്പിക്കുന്ന രീതിയോട്‌ യോജിപ്പില്ല.

ഇനി പദ്ധതിയുമായി സഹകരിക്കില്ലെന്നാണ്‌ കേന്ദ്ര സർക്കാർ തീരുമാനം. കേന്ദ്രം സഹകരിക്കാതിരുന്നാലും പദ്ധതി ഉപേക്ഷിക്കില്ല. ലൈഫ്‌ മിഷൻ ആരംഭിക്കുമ്പോൾ സംസ്ഥാനം കേന്ദ്ര സർക്കാരുമായും ആലോചിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ഭവനനിർമാണ പദ്ധതിയും വിവിധ വകുപ്പുകളുടെ ഭവനനിർമാണ പ്രവർത്തനങ്ങളും ഒന്നിച്ച്‌ സമാഹരിച്ച്‌ ഒരു പദ്ധതിയുടെ ഭാഗമാക്കി നടപ്പാക്കാനാണ്‌ ശ്രമിച്ചത്‌. ഗ്രാമത്തിൽ വീടുനിർമിക്കാൻ 75,000 രൂപവരെയും നഗരത്തിൽ ഒന്നരലക്ഷം രൂപവരെയുമാണ്‌ കേന്ദ്രം നൽകുന്നത്‌. ഇതുകൊണ്ട്‌ താമസയോഗ്യമായ വീട്‌ നിർമിക്കാനാകില്ല. ആ പണവും സംസ്ഥാന സർക്കാർ വിഹിതവും ചേർത്ത്‌ നാലുലക്ഷമാക്കിയാണ്‌ വീട്‌ അനുവദിക്കുന്നത്‌. ഇതെല്ലാം മറച്ചുവച്ച്‌, എല്ലാം തങ്ങളുടെ വകയാണെന്ന്‌ പ്രചരിപ്പിക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

പുതിയ ജിഎസ്‌ടി നിരക്ക്; കേരളത്തിന്‌ നഷ്‌ടം 10,000 കോടി

സ. കെ എൻ ബാലഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകും. ജിഎസ്ട‌ി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല.

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

സ. കെ എൻ ബാലഗോപാൽ

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്.

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

സ. എം ബി രാജേഷ്

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും.

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.