Skip to main content

കുത്തകവൽക്കരണത്തിനും സാമ്രാജ്യത്വത്തിനും എതിരായി ആശയ വ്യക്തതയോടെയുള്ള പോരാട്ടം കാലത്തിന്റെ ആവശ്യം

കുത്തകവൽക്കരണത്തിനും സാമ്രാജ്യത്വത്തിനും എതിരായി ആശയ വ്യക്തതയോടെയുള്ള പോരാട്ടം കാലത്തിന്റെ ആവശ്യമാണ്. സാമ്രാജ്യത്വത്തിന്റെയും കുത്തകവല്‍ക്കരണത്തിന്റെയും ഫാസിസത്തിന്റെയും സ്വാധീനം സമൂഹത്തിന്റെ എല്ലാ മേഖലയിലേക്കും കടന്നുകഴിഞ്ഞു. വിവിധ കലാരൂപങ്ങളിലൂടെ, ചിത്രങ്ങളിലൂടെ, സിനിമകളിലൂടെ എന്നുവേണ്ട സർവ ഉപാധിയും ഇതിന് അവര്‍ ഉപയോഗിക്കുന്നു. വിപണിക്കനുസരിച്ച് ആശയം സൃഷ്ടിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. സ്വകാര്യവൽക്കരണവും കുത്തവൽക്കരണവും പ്രോത്സാഹിപ്പിക്കുകയാണ്‌ ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍. വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിലൂടെ മാത്രമേ ഇതിനെ നമുക്ക് നേരിടാനാകു. അതിന് ആശയപരമായി ഓരോരുത്തരും വ്യക്തത വരുത്തേണ്ടത് ആവശ്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.