Skip to main content

നാടിന്റെ പുരോഗതി ലക്ഷ്യം വെച്ച് മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നുണപ്രചരണങ്ങള്‍കൊണ്ടും ഇല്ലാത്ത അഴിമതി ആരോപണങ്ങള്‍കൊണ്ടും തകര്‍ക്കാമെന്നത് വ്യാമോഹം മാത്രം

പ്രതിപക്ഷ നേതാവ് വി ഡി സതീശന് എല്ലാ അര്‍ഥത്തിലും കനത്ത തിരിച്ചടിയാണ് ഹെക്കോടതിയില്‍ നിന്നും കിട്ടിയത്. പ്രതിപക്ഷ നേതാവായ ശേഷം അദ്ദേഹം നാളിതുവരെ പിന്തുടര്‍ന്ന് വരുന്ന വികസന വിരുദ്ധ നിലപാടിനുള്ള തിരിച്ചടി കൂടിയാണിത്. നാട്ടില്‍ എന്ത് വികസന പ്രവര്‍ത്തനം നടത്താന്‍ ഗവണ്‍മന്റ് ശ്രമിച്ചാലും അതിന് തുരങ്കം വെക്കുന്ന സമീപനമാണ് സതീശന്‍ സ്വീകരിച്ച് വരുന്നത്. അതിന്റെ ഏറ്റവും സുപ്രധാനമായ തെളിവാണ് കെ ഫോണ്‍ വിഷയത്തിൽ കണ്ടത്. വന്‍കിട കമ്പനികളുമായി മത്സരിച്ചാണ് കേരളം സ്വന്തമായി ഇന്റര്‍നെറ്റ് ദാതാവായി മാറിക്കൊണ്ടിരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും സേവനം നല്‍കുന്ന സംവിധാനം കേരളത്തിന്റെ സ്വന്തം പദ്ധതിയെന്ന നിലയില്‍ നമുക്ക് അഭിമാനിക്കാവുന്ന പദ്ധതിയാണ്. അതിനെ അഴിമതിയുടെ പുകമറ സൃഷ്ടിച്ച് തകര്‍ക്കാനാണ് യുഡിഎഫും പ്രതിപക്ഷ നേതാവും നോക്കുന്നത്. അതോടൊപ്പം സംസ്ഥാന സര്‍ക്കാരിനെതിരെ എന്ത് നീചമായ പ്രചാരണവും നടത്തുമെന്ന ദുഷ്ചിന്തയും. കഴിഞ്ഞ ഏഴരവര്‍ഷമായി പ്രതിപക്ഷം കേരളത്തില്‍ ചെയ്തുവരുന്നത് ഇതാണ്. ഒപ്പം ഇത്തരം നീക്കങ്ങള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാരുമായും ബിജെപി നേതൃത്വവുമായും ഒത്തുകളിക്കുകയും ചെയ്യുന്നു.
ലൈഫ് മുതല്‍ എ-ഐ ക്യാമറ വരെ ഓരോന്നിലും ഇതാണ് നാം കണ്ടത്. അതിനെല്ലാമുള്ള ഉത്തരമാണ് ഇന്ന് ബഹു. ഹൈക്കോടതി നല്‍കിയത്.
2019ലെ കരാറിനെതിരെ 2024ല്‍ എന്തിന് അന്വേഷണം ആവശ്യപ്പെടുന്നു, തെളിവ് സിഎജി റിപ്പോര്‍ട്ട് ആണെങ്കില്‍ അത് കിട്ടിയ ശേഷമല്ലെ കോടതിയെ സമീപിക്കേണ്ടത്, പൊതുതാല്‍പര്യമല്ല് പബ്‌ളിസിറ്റി താല്‍പര്യമാണ് ഇതിലുള്ളത് എന്നെല്ലാം ചൂണ്ടിക്കാട്ടിയ ബഹുമാനപ്പെട്ട ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയക്കണമെന്ന വി.ഡി സതീശന്റെ ആവശ്യവും തള്ളി.
സതീശന്റെ ഹര്‍ജി പൊതുതാല്‍പര്യമല്ല, പബ്‌ളിസിറ്റി സ്റ്റണ്ട് ആണെന്ന് തുറന്നുപറഞ്ഞ ബഹു. ഹൈക്കോടതി പബ്‌ളിസിറ്റിക്ക് വേണ്ടി ഉന്നത നീതിപീഠത്തിന്റെ വിലപ്പെട്ട സമയം കൂടി കളഞ്ഞുകുളിക്കുന്ന സമീപനത്തിനെതിരെ ശക്തമായ താക്കീതാണ് നല്‍കിയത്. 2019ലെ തീരുമാനത്തിന് 2024 ല്‍ ഹര്‍ജി നല്‍കാന്‍ കാരണമെന്ത് എന്ന ഹൈക്കോടതി ചോദ്യത്തിന് അഴിമതി എന്നായിരുന്നു മറുപടി. തെളിവ് ചോദിച്ചപ്പോള്‍ സിഎജി റിപ്പോര്‍ട്ട് കിട്ടട്ടെ എന്നും. വരാന്‍ പോകുന്ന സിഎജി റിപ്പോര്‍ട്ടില്‍ ഇതായിരിക്കുമെന്ന് സതീശന് എവിടെ നിന്നും വിവരം കിട്ടി എന്നത് അത്യന്തം ഗൗരവമുള്ളതാണ്. സിഎജിയെ പോലും സ്വാധീനിക്കാന്‍ മാത്രം സതീശന് കേന്ദ്ര ഏജന്‍സികളുമായി ബന്ധമുണ്ട് എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.
വി.ഡി. സതീശന്‍ ഈ വിഷയത്തില്‍ സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ബഹു. ഹൈക്കോടതി ചോദിച്ച ചോദ്യമാണ് ഇവിടെ പ്രസക്തം. 2019ലെ ഒരു കരാറിന്റെ പേരില്‍ 2024 ല്‍ സിബിഐയെ സമീപിച്ചതെന്തിന് എന്നതിനുള്ള ഉത്തരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എന്നതാണെന്ന് വ്യക്തമാണ്. ഇവിടുത്തെ ബിജെപി നേതാക്കളെ ഉപയോഗിച്ച് കേന്ദ്രത്തില്‍ സ്വാധീനം ചെലുത്തി സിബിഐ അന്വേഷണത്തിലൂടെ പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷ നേതാവ് ലക്ഷ്യമിട്ടത്. സ്വന്തം നാട്ടിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്ന പ്രതിപക്ഷ നേതാവിനെ ബഹു. ഹൈക്കോടതിയും തിരിച്ചറിഞ്ഞു. ഇത്തരത്തില്‍ നാടിന്റെ പുരോഗതി ലക്ഷ്യം വെച്ച് മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നുണപ്രചരണങ്ങള്‍കൊണ്ടും ഇല്ലാത്ത അഴിമതി ആരോപണങ്ങള്‍കൊണ്ടും തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഇതെല്ലാം കേരളജനത തിരിച്ചറിയുന്നുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.