Skip to main content

വന്ദേഭാരതിന് വേണ്ടി സാധാരണ ട്രെയിൻ യാത്രക്കാരെ ബലിയാടാക്കരുതെന്ന് ആവശ്യപ്പെട്ട് സ. വി ശിവദാസൻ എംപി കേന്ദ്രറെയിൽവേ മന്ത്രിക്ക് കത്ത് നൽകി

വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ നിർത്തിയിടുന്നത് മൂലം, ട്രെയിൻ സർവീസുകൾ ആകെ അവതാളത്തിലായിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന നിരവധി ട്രെയിനുകളാണ് ഇതുമൂലം വൈകുന്നത്. തൊഴിലിടങ്ങളിലേക്ക് പോകുന്ന നൂറു കണക്കിന് യാത്രക്കാരുള്ള പരശുറാം എക്‌സ്പ്രസ്, വടകരയ്ക്കും കോഴിക്കോടിനും ഇടയിൽ നിർത്തിയിടുകയാണ്. ഇതുമൂലം പലപ്പോഴും ഓഫീസുകളിലും ആശുപത്രികളിലും യാത്രക്കാർ വൈകിയാണ് എത്തുന്നത്.

കോച്ചുകളുടെ എണ്ണം കുറച്ചതിനൊപ്പം, വന്ദേഭാരതിന് വേണ്ടി ട്രെയിൻ നിർത്തിയിടുന്നതുമൂലം ഉണ്ടാകുന്ന ക്രമാതീതമായ കാലതാമസം മറ്റു ട്രെയിനുകളിലെ സാധാരണ യാത്രക്കാർക്ക് ദുരിതം സൃഷ്ടിക്കുകയാണ്. തിരക്കേറിയ നോൺ എസി കോച്ചുകളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ ക്ഷീണിക്കുകയും ബോധം കെട്ടു വീഴുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. യാത്രക്കാർ ബോധംകെട്ടു വീഴുന്നത് ഒരു സ്ഥിരം സംഭവമായി മാറുകയാണ്.

വന്ദേഭാരതിനായി മറ്റ് ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നത് അങ്ങേയറ്റം അന്യായമാണ്. കേരളത്തിലെ നിലവിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും വേഗത്തിലുള്ള പൊതുഗതാഗതത്തിനായി ആധുനിക റെയിൽവേ സൗകര്യമൊരുക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വന്ദേഭാരത് വേഗത്തിലാക്കാനായി മറ്റ് ട്രെയിനുകൾ വൈകിക്കുന്ന നടപടി തിരുത്തണമെന്നും നിലവിലെ ട്രെയിൻ റൂട്ടുകളിൽ കൂടുതൽ കോച്ചുകൾ അനുവദിച്ചു കോച്ചുകളിലെ തിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട്, കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.