കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കും കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന നീതികേടിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ സംഘടിപ്പിച്ച ബഹുജന സമരങ്ങളുടെ തുടർച്ചയായി ദില്ലിയില്‍ കേരളത്തിന്റെ പ്രതിഷേധം സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചു. ഫെബ്രുവരി 8ന് രാവിലെ 11 മണിക്ക് ദില്ലി ജന്ദര്‍മന്തറിലാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. കേരള ഹൗസിന്റെ മുന്നിൽനിന്ന് ജാഥയായി പുറപ്പെട്ട് ജന്തർമന്തറിലെത്തുന്ന സമരത്തിൽ മുഖ്യമന്ത്രിയും കേരളത്തിലെ എല്ലാ മന്ത്രിമാരും പങ്കെടുക്കും. അതോടൊപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ മുഴുവൻ എംഎൽഎമാരും രാജ്യസഭയിലെയും ലോക്സഭയിലെയും എംപിമാരും സമരത്തിൽ പങ്കെടുക്കും.