കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരായി മലയാളികൾ നാടിനുവേണ്ടി കൈകോർത്ത കാഴ്ച ആവേശഭരിതമാണ്. കാസർകോട് റെയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരം രാജ്‌ഭവൻവരെയുള്ള 651 കിലോമീറ്റർ ദൂരത്തിൽ ലക്ഷങ്ങളാണ് ഡിവെെഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധച്ചങ്ങല തീർത്തത്. കേന്ദ്രത്തിനെതിരായ പ്രതിഷേധം അക്ഷരാർത്ഥത്തിൽ മനുഷ്യമതിലായി മാറി. കേരളത്തിന്റെ സമര ചരിത്രത്തില്‍ ഒരു പുതിയ അധ്യായമാണ് മനുഷ്യ ചങ്ങലയുടെ ഡിവൈഎഫ്‌ഐ എഴുതിച്ചേര്‍ത്തത്. മനുഷ്യ ചങ്ങല, മനുഷ്യമതിലും മനുഷ്യക്കോട്ടയുമായി മാറി. ജനങ്ങളെ വെല്ലുവിളിച്ച് ജനങ്ങള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ നല്‍കില്ല എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. കേരളത്തിന്റെ പുരോഗതി തകര്‍ക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അടുത്ത മാസം ദില്ലിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തോട് കേന്ദ്രം തുടരുന്ന അവഗണയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ടായി സമരം നടത്തും.