Skip to main content

കേരളത്തിന്‌ അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന കേന്ദ്രസർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു

കേരളത്തിന്‌ അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന കേന്ദ്രസർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കേരളം വളരേണ്ടെന്നും ലോകത്തിന്‌ മുന്നിൽ മാതൃകയാകേണ്ടതില്ലെന്നുമുള്ള കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനം കേരളം തിരിച്ചറിയുന്നുണ്ട്. കേന്ദ്രം നൽകേണ്ട വിഹിതം കൈമാറാത്തതിനാൽ ജനങ്ങൾക്ക്‌ നൽകേണ്ട ആനുകൂല്യങ്ങൾ നൽകാൻ നമുക്കാവുന്നില്ല. കേന്ദ്രവിഹിതവും കുടിശികയും നൽകിയാൽ കുടിശികയും നൽകാൻ കേന്ദ്രം തയ്യാറായാൽ കേരളത്തിന്റെ പ്രതിസന്ധികൾ തീരും. സാമ്പത്തിക പ്രതിസന്ധിയിൽ കരുതലോടെയാണ്‌ കേരളം മുന്നോട്ട്‌ പോകുന്നത്‌. കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകൾക്കെതിരായ സമരത്തിലേക്കുള്ള ക്ഷണം പ്രതിപക്ഷം രാഷ്ട്രീയകാരണങ്ങളാൽ നിരസിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെക്കാൾ തങ്ങളുടെ രാഷ്ട്രീയമാണ്‌ വലുതെന്നാണ്‌ പ്രതിപക്ഷം പറയുന്നത്‌. ജനവിരുദ്ധമായ നിലപാടാണ്‌ യുഡിഎഫ്‌ സ്വീകരിച്ചിരിക്കുന്നത്‌. കേന്ദ്ര അവഗണനയെ പ്രതിരോധിക്കാൻ ജനങ്ങളുടെ കയ്യിലുള്ള ആയുധം ജനകീയ പോരാട്ടം മാത്രമാണ്‌. ഉജ്വലമായ ചെറുത്തുനിൽപ്പിന്റെ ഉജ്വലമുഖമായി ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ച മനുഷ്യച്ചങ്ങല മാറി. ജനങ്ങൾ ഒറ്റക്കെട്ടയായി അണിചേർന്നത്‌ കേരളത്തിന്റെ സമരചരിത്രത്തിലെ പുതിയ അധ്യായമായി മാറി.
 

കൂടുതൽ ലേഖനങ്ങൾ

പുതിയ ജിഎസ്‌ടി നിരക്ക്; കേരളത്തിന്‌ നഷ്‌ടം 10,000 കോടി

സ. കെ എൻ ബാലഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകും. ജിഎസ്ട‌ി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല.

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

സ. കെ എൻ ബാലഗോപാൽ

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്.

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

സ. എം ബി രാജേഷ്

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും.

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.