Skip to main content

ലോകത്തെ ചലനങ്ങൾ മനസ്സിലാക്കി പുതിയ വെല്ലുവിളികളെ നേരിടുന്നതിന് മാർക്സിസത്തെ വികസിപ്പിക്കുന്നതായിരുന്നു ലെനിന്റെ ഇടപെടലുകൾ

കലയെയും സാഹിത്യത്തേയും സംബന്ധിച്ച ലെനിന്റെ കാഴ്ചപ്പാടുകൾ പ്രസിദ്ധമാണ്. മനുഷ്യസമൂഹം ആർജിച്ച എല്ലാ വിജ്ഞാനങ്ങളും മനുഷ്യസമൂഹത്തിന്റേതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതിനാൽ അവ സംരക്ഷിക്കപ്പെടണം. ഇന്നത്തെക്കാലത്തേക്കുവേണ്ടത് സ്വീകരിക്കുകയും വേണം. പഴയതെല്ലാം നിരാകരിക്കുകയെന്ന ഫ്യൂച്ചറിസ്റ്റുകളുടെ വാദത്തെ അദ്ദേഹം ശക്തമായി എതിർത്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും ലെനിന്റെ അടയാളങ്ങളുണ്ട്. മൂന്നാംലോക രാജ്യങ്ങളുടെ വിമോചനത്തെ സംബന്ധിച്ച ഒരു തീസിസ് തന്നെ ലെനിൻ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടി സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ ദേശീയപ്രസ്ഥാനവുമായി ചേർന്ന് സ്വന്തമായ വ്യക്തിത്വം നിലനിർത്തിക്കൊണ്ട് പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യവും ലെനിൻ എടുത്തുപറഞ്ഞു. തിലകനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ നടന്ന തൊഴിലാളി പണിമുടക്കുകളെ വിലയിരുത്തിക്കൊണ്ട് ഇന്ത്യൻ തൊഴിലാളിവർഗത്തിന് പ്രായപൂർത്തിയായി എന്നും ലെനിൻ വിലയിരുത്തുകയുണ്ടായി.

ലോകത്തെ ചലനങ്ങൾ മനസ്സിലാക്കി പുതിയ വെല്ലുവിളികളെ നേരിടുന്നതിന് മാർക്സിസത്തെ വികസിപ്പിക്കുന്നതു കൂടിയായിരുന്നു ലെനിന്റെ ഇടപെടലുകൾ. റഷ്യൻ വിപ്ലവത്തിന് അദ്ദേഹം നൽകിയ നേതൃത്വവും അനുഭവവും വിപ്ലവ പ്രസ്ഥാനത്തിന് ഇന്നും മുതൽക്കൂട്ടാണ്. അതുകൊണ്ടാണ് മാർക്സിസം ലെനിന്റെ കാലശേഷം മാർക്സിസം ലെനിനിസം എന്ന പേരിൽ അറിയപ്പെടുന്ന നിലയുണ്ടായത്. 

കൂടുതൽ ലേഖനങ്ങൾ

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.