Skip to main content

കേരളത്തിനെതിരെ വീണ്ടും കേന്ദ്രത്തിന്റെ കടുംവെട്ട്, ട്രഷറി നീക്കിയിരിപ്പിലെ വായ്പയും തടഞ്ഞു

ട്രഷറി നീക്കിയിരിപ്പിൽ നിന്ന് നാലായിരം കോടിരൂപ വായ്പ എടുക്കാനുള്ള കേരളത്തിന്റെ നീക്കവും കേന്ദ്രം തടഞ്ഞു. ഈ സാമ്പത്തിക വർഷം പതിനായിരം കോടി എടുക്കാൻ കഴിയുമായിരുന്നത് വായ്പാ പരിധി കഴിഞ്ഞു എന്ന സാങ്കേതിക കാരണം പറഞ്ഞാണ് കേന്ദ്രം ഉടക്കിയത്. മുൻവർഷങ്ങളുടെ പരിധി ഒന്നിച്ച് കണക്കാക്കിയാണ് ഇതിന് നിദാനമായ സാങ്കേതിക തടസ്സം ഉന്നയിച്ചിരിക്കുന്നത്.

കേരളത്തിനെതിരെ കേന്ദ്രം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഞെരുക്കം കാരണം 1000 കോടി രൂപ മാത്രമാണ് ഇനി പുറമേ നിന്ന് വായ്പ എടുക്കാനുള്ള പരിധിയിൽ ശേഷിക്കുന്നത്. ഈ സാങ്കേതികത മറികടക്കാൻ ‌ട്രഷറി നീക്കിയിരുപ്പ് പ്രയോജനപ്പെടുത്തുക എന്നതായിരുന്നു സംസ്ഥാന സർക്കാരിനു മുന്നിലെ പോംവഴി. ഇപ്പോൾ ട്രഷറി നീക്കിയിരിപ്പ് വായ്പാ സാധ്യതയും കൂടി കേന്ദ്രം തടഞ്ഞു. അനുവദനീയമായ പതിനായിരത്തിൽ നാലായിരം കോടി സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സംസ്ഥാനം എടുത്തിരുന്നു. മൂന്നു വർഷത്തെ ശരാശരി കൂടി ഇതിനോടൊപ്പം കൂട്ടി കണക്കാക്കുമ്പോൾ ബാക്കി ശേഷിക്കുന്നില്ല എന്നാണ് കേന്ദ്രം എടുത്ത നിലപാട്.

2021ൽ എടുത്ത വായ്പ കൂടി ഉൾപ്പെടുത്തി കാണിച്ചാണ് വിലക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കിയ സാഹചര്യത്തിലായിരുന്നു അന്ന് സംസ്ഥാന സർക്കാർ കൂടുതൽ തുക എടുത്തത്. കഴിഞ്ഞ വർഷം 9000 കോടിയും ഈ വർഷം 6000 കോടിയും മാത്രമാണ് സംസ്ഥാനം വായ്പ എടുത്തത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും പിൻവലിക്കാൻ കഴിയുമായിരുന്ന ബാക്കിത്തുകയുടെ ആനുകൂല്യം പക്ഷെ അടുത്ത വർഷമേ എടുക്കാൻ പറ്റുകയുള്ളൂ എന്നുപറഞ്ഞാണ് കേന്ദ്രത്തിന്റെ വെട്ട്.

വൈദ്യുതി മേഖലയിലെ നവീകരണം മാനദണ്ഡമാക്കി കേരളത്തിന് 4065 കോടി രൂപ ഇപ്പോഴും കിട്ടാനുണ്ട്. മൊത്തം ചെലവിന്റെ 72 ശതമാനം സംസ്ഥാനം കണ്ടെത്തുന്നുണ്ട്.

കൂടുതൽ ലേഖനങ്ങൾ

പുതിയ ജിഎസ്‌ടി നിരക്ക്; കേരളത്തിന്‌ നഷ്‌ടം 10,000 കോടി

സ. കെ എൻ ബാലഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകും. ജിഎസ്ട‌ി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല.

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

സ. കെ എൻ ബാലഗോപാൽ

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്.

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

സ. എം ബി രാജേഷ്

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും.

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.