Skip to main content

കുറ്റം ചെയ്‌തില്ലെങ്കിൽ എന്തുവന്നാലും തലയുയർത്തി നേരിടാൻ കഴിയും

കുറ്റം ചെയ്‌തില്ലെങ്കിൽ എന്തുവന്നാലും അതിനെ തലയുയർത്തി നേരിടാൻ കഴിയും. പണത്തിന്റെ പിന്നാലെ പോകാനുള്ള ത്വര കാണിച്ചാൽ മനഃസമാധാനം നഷ്ടപ്പെടും. മന്ത്രിസഭയ്‌ക്കും ഞങ്ങൾക്കെല്ലാവർക്കും ആരുടെ മുന്നിലും തലയുയർത്തി നിൽക്കാൻ കഴിയും. കേരളത്തിൽ വിവിധ മേഖലകളിൽ വലിയ പണം ചെലവിടാൻ വരുന്നവരുണ്ട്‌. അവർ മറ്റു ചില സംസ്ഥാനങ്ങളിൽ പോകുമ്പോൾ ആദ്യം കമീഷൻ ഉറപ്പിക്കും. അത്തരം കമീഷന്റെ ഏർപ്പാടില്ലാത്ത സംസ്ഥാനമാണ്‌ കേരളം. സേവനം എന്നാൽ ജനങ്ങളെ സേവിക്കലാണ്‌. ഇക്കാര്യത്തിൽ വഴിവിട്ട നടപടികൾ ഉണ്ടാകരുത്‌. രാജ്യത്ത്‌ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേര്‌ കേരളത്തിനുണ്ട്‌. എന്നാൽ, അതുകൊണ്ട്‌ നാം തൃപ്‌തരല്ല. ചില തലങ്ങളിലെങ്കിലും അഴിമതിയുണ്ട്‌. അത്‌ തീർത്തും ഇല്ലാതാക്കണം.

മനുഷ്യന്റെ ആർത്തിയാണ്‌ അഴിമതിക്ക്‌ ഇടയാക്കുന്നതെന്ന്‌ കഴിഞ്ഞ ദിവസം താൻ പറഞ്ഞു. ഇത്‌ ആദ്യമായി പറഞ്ഞതല്ല. കഴിഞ്ഞ ഏഴര വർഷവും പറയുന്ന കാര്യമാണത്‌. അഴിമതിയുടെ കാര്യം വരുമ്പോൾ ഈ മന്ത്രിസഭയ്‌ക്കും ഞങ്ങൾക്കെല്ലാവർക്കും ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല. ഈ അവസ്ഥ എല്ലാവർക്കും ഉണ്ടാക്കാനാകണം. ഇതാണ്‌ ആർത്തിയെക്കുറിച്ച്‌ പ്രതികരിക്കാൻ തയ്യാറായവരോട്‌ പറയാനുള്ളത്‌.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.