Skip to main content

ഗവർണറുടേത് വിവേകമില്ലാതെയുള്ള പെരുമാറ്റം നടത്തുന്നത് കേരളത്തോടാകെയുള്ള വെല്ലുവിളി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് പക്വതയില്ലാത്ത പെരുമാറ്റമാണ്. ​ഗവർണർ പ്രത്യേക നിലപാടാണ് കുറച്ചുകാലമായി സ്വീകരിച്ചുപോകുന്നത്. എന്താണ് ​ഗവർണർക്ക് സംഭവിച്ചതെന്ന് അറിയില്ല. ഇപ്പോൾ നടത്തുന്നത് കേരളത്തോടാകെയുള്ള വെല്ലുവിളിയാണ്. അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത്തരം പ്രതിഷേധങ്ങൾ നടക്കുമ്പോൾ അതിനോട് അധികാര സ്ഥാനത്ത് ഇരിക്കുന്നവർ സ്വീകരിക്കേണ്ട സമീപനം എന്താണ് എന്നുള്ളതാണ് പ്രശ്നം. മുഖ്യമന്ത്രി പോകുമ്പോൾ എന്താണ് നടക്കാറുള്ളത് എന്നാണ് ​ഗവർണർ ചോദിക്കുന്നത്. എനിക്ക് നേരെയും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ​ഗവർണർ ചെയ്തതുപോലെ ഇന്നുവരെ ആരും ചെയ്തിട്ടില്ല. സാധാരണ സെക്യൂരിറ്റി നടപടികൾക്ക് വിരുദ്ധമാണ് ​ഗവർണർ ഇപ്പോൾ ചെയ്തത്. പ്രതിഷേധക്കാരെ തടയുന്നത് പൊലീസിന്റെ ചുമതലയാണ്. എന്നാൽ അതിന് വിരുദ്ധമായാണ് ​ഗവർണർ നിലപാട് സ്വീകരിക്കുന്നത്. എഫ്ഐആർ കാണാതെ വരില്ല എന്ന് ആദ്യമായാണ് ഒരു അധികാരി പറയുന്നത്.

ഇപ്പോൾ സുരക്ഷ സിആർപിഎഫിന് കൈമാറി. സ്റ്റേറ്റിന്റെ തലവനെന്ന നിലയ്ക്ക് ഏറ്റവും മികച്ച സുരക്ഷയാണ് സർക്കാർ നൽകിയിരുന്നത്. ​ഗവർണറുടെ സുരക്ഷ കേന്ദ്രത്തിന് കൈമാറിയത് വിചിത്രമായി തോന്നുന്നു. കേന്ദ്ര സുരക്ഷ ലഭിച്ചിരുന്നത് കേരളത്തിലെ ചില ആർഎസ്എസുകാർക്കാണ്. ആ പട്ടികയ്ലേക്കാണ് ​ഗവർണറും കടന്നുവന്നിരിക്കുന്നത്. സിആർപിഎഫിന് ​ഗവർണർ ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിക്കാൻ കഴിയുമോ. അധികാരസ്ഥാനങ്ങൾക്ക് മേലെയാണ് നിയമം. അത് മനസിലാക്കാത്ത നിലപാടാണ് ​ഗവർണറുടേത്. ഇത്തരം കാര്യങ്ങളിൽ സ്വയം വിവേകം കാണിക്കുകയാണ് വേണ്ടത്. അത് ഇതുവരെ ​ഗവർണർ ആർജിച്ചിട്ടില്ല. ഉന്നത സ്ഥാനങ്ങളിലിരിക്കേണ്ടവർ കാണിക്കേണ്ട പക്വത ​ഗവർണർക്ക് ഇല്ല.

ഇങ്ങനെയൊരു അധികാരസ്ഥാനത്ത് ഇരിക്കുന്നയാളെ കേരളം ഇന്നുവരെ കണ്ടിട്ടില്ല. കേരളത്തോടുള്ള വെല്ലുവിളിയാണ് ​ഗവർണറുടേത്. ഭരണഘടനയെയും അവഹേളിക്കുന്നു. നയപ്രഖ്യാപന പ്രസം​ഗം വായിക്കാൻ സമയമില്ലാത്ത ​ഗവർണറാണ് 1 മണിക്കൂർ റോഡിൽ കുത്തിയിരുന്നത്. കേന്ദ്രം നിലപാട് എടുക്കുന്നതുവരെ ​ഗവർണർ ഇത് തന്നെ തുടരും. പ്രതിപക്ഷ നേതാവും ​ഗവർണറും പറയുന്നത് ഒരേ രീതിയിൽ തന്നെയാണ്. എല്ലാത്തിനും മേലെയുള്ളത് നിയമമാണെന്ന് ​ഗവർണറുൾപ്പെടെയുള്ളവർ മനസിലാക്കേണ്ടതുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.