ജനാധിപത്യത്തെ അർഥവത്താക്കുന്ന അനുഭവമായിരുന്നു നവകേരള സദസ്. വലിയ ജനപങ്കാളിത്തമാണ് സദസിലുണ്ടായത്. ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും സംസ്ഥാനത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. ജനകീയ സംവാദങ്ങളും മുഖാമുഖ ചർച്ചകളും തുടരാനാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി തുടർന്നുള്ള ദിവസങ്ങളിൽ വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യേകമായി വിളിച്ച് ചേർക്കും. ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെ വിവിധ ജില്ലകളിൽ വ്യത്യസ്ത മേഖലയിലുള്ളവരുമായി മുഖാമുഖം ചർച്ച നടത്തും. ആദ്യഘട്ടമെന്ന നിലയിൽ 10 കേന്ദ്രങ്ങളിലാണ് പരിപാടി നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മഹിളകള്‍, ഭിന്നശേഷിക്കാര്‍, ആദിവാസികള്‍, ദളിത് വിഭാഗങ്ങള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, പെന്‍ഷന്‍കാര്‍ / വയോജനങ്ങള്‍, തൊഴില്‍മേഖലയിലുള്ളവര്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായുള്ള മുഖാമുഖം പരിപാടിയാണ് ഇങ്ങനെ നടക്കുക.
ഫെബ്രുവരി 18 കോഴിക്കോട്- വിദ്യാർഥി സംഗമം, 20- തിരുവനന്തപുരം- യുവജനങ്ങൾ, 22- എറണാകുളം- സ്ത്രീ, 24- കണ്ണൂർ ആദിവാസി ദളിത് വിഭാഗങ്ങൾ, 25 തൃശൂർ- സാംസ്കാരികം, 26- തിരുവനന്തപുരം- ഭിന്നശേഷിക്കാർ, 27 തിരുവനന്തപുരം- മുതിർന്ന പൗരർ, 29 - കൊല്ലം - തൊഴിൽ മേഖല, മാർച്ച് 2 - ആലപ്പുഴ- കാർഷികമേഖല, 3- എറണാകുളം- റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിങ്ങനെയാണ് ചർച്ചകൾ.
അതാത് മേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ ഈ മുഖാമുഖ പരിപാടിയിലൂടെ ഉയർന്നുവരും. ജ്ഞാന സമ്പദ് വ്യവസ്ഥയായി കേരളത്തെ മാറ്റിയെടുക്കാനുള്ള കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ പരിപാടി.