ഏത് അധികാരസ്ഥാനത്തിനും മേലെയാണ് നിയമമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനസ്സിലാക്കണം. നിയമമാണ് സുപ്രീം. അത് കാണാനാകാത്ത നിർഭാഗ്യകരമായ നിലപാടാണ് ഗവർണറിൽ നിന്നുണ്ടായത്. ഗവർണറുടെ സുരക്ഷ സിആർപിഎഫിന് കൈമാറിയെന്നത് വിചിത്രമാണ്. ഗവർണർ ആഗ്രഹിക്കുന്ന രീതിയിൽ സിആർപിഎഫിന് ഇവിടെയിറങ്ങി പ്രവർത്തിക്കാനാകുമോ. സിആർപിഎഫിനെ കേരളം കാണാത്തതല്ല. അവർക്ക് കേസെടുക്കാനോ നേരിട്ടിറങ്ങി കാര്യങ്ങൾ നിർവഹിക്കാനോ കഴിയുമോ. നമ്മുടെ നാട്ടിൽ എഴുതപ്പെട്ട നിയമവ്യവസ്ഥയുണ്ട്, ജനാധിപത്യ വഴക്കങ്ങളുണ്ട്. അതിൽനിന്ന് വ്യത്യസ്‌തമായി കേരളത്തിനുമാത്രം പോകാൻ കഴിയുമോ? ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണറുടെ നിലപാട് എടുത്ത് അവർക്ക് നടപ്പാക്കാനാകുമോ ?