Skip to main content

കേന്ദ്രം സംസ്ഥാനങ്ങളിൽനിന്നും പിടിച്ചുപറിക്കുന്നു

കേന്ദ്രസർക്കാർ സംസ്ഥാനത്തിൽ നിന്നും പിടിച്ചുപറിക്കുകയാണ്. കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതിനെക്കുറിച്ച്‌ കർണാടക മുഖ്യമന്ത്രിയും, മുതിർന്ന നേതാവ്‌ പി ചിദംബരവും പറഞ്ഞ കാര്യമെങ്കിലും കോൺഗ്രസ്‌ ഉൾക്കൊള്ളണം. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കേന്ദ്രം സംസ്ഥാനത്തോട് അങ്ങേയറ്റം നിഷേധ മനോഭാവമാണ് കാണിക്കുന്നത്. ധനപ്രതിസന്ധിക്ക് കേരളത്തെ മാത്രം കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമാണ്‌. സംസ്ഥാനത്തിന്‍റെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കേന്ദ്രത്തില്‍നിന്ന് അന്‍പത്തിയേഴായിരംകോടിരൂപ കിട്ടാനുണ്ട്. നികുതിവരുമാനം രണ്ടുവര്‍ഷം കൊണ്ട് നാല്‍പ്പത്തിയേഴായിരം കോടി രൂപയില്‍നിന്ന് എഴുപത്തിയൊന്നായിരം കോടിയായി ഉയര്‍ന്നു. എല്ലാ ചെലവുകള്‍ക്കും പണംനല്‍കിയിട്ടുണ്ട്‌. ട്രഷറിയില്‍ പൂച്ചപെറ്റുകിടക്കുകയല്ല. സംസ്ഥാനത്ത് ഒരു നിയമന നിരോധനവുമില്ല. സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, പക്ഷെ കാര്യങ്ങള്‍ ആകെ നിന്നുപോകുന്ന സാഹചര്യമില്ല.

നവകേരള സദസ്സിന്റെ ബസ് വന്നപ്പോൾ എന്തൊക്കെ കോലാഹലങ്ങൾ ആയിരുന്നു. രാഹുൽ ഗാന്ധി യാത്ര ചെയ്യുന്ന ബസ്സിൽ മുകളിലേക്കുള്ള ലിഫ്‌റ്റ്‌ ഉണ്ട്, ഞങ്ങൾ അതൊന്നും തെറ്റാണെന്ന് പറയില്ല. എൽഡിഎഫ്‌ നടത്തിയത് സർക്കാർ പരിപാടിയാണ്, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളുടെ അടുത്തേക്ക് പോകുന്നതിനു വേണ്ടിയുള്ള പരിപാടിയായിരുന്നു അത്.

ആശങ്കാജനകമായി നിന്നുപോകുന്ന സാഹചര്യം സംസ്ഥാനത്തില്ല. ജീവനക്കാർക്കും എല്ലാവർക്കും ഉള്ള ആനുകൂല്യം സർക്കാർ നൽകും. എൽഡിഎഫ് സർക്കാർ ഒരിക്കലും ഒന്നും കൊടുക്കാതെ പോയിട്ടില്ല. ശമ്പളവും പെൻഷനും നൽകുന്നത് മാത്രമല്ല, നാട്ടിൽ വലിയതോതിൽ നിക്ഷേപം വരണം അതിന് കിട്ടാനുള്ളത് വാങ്ങിച്ചെടുക്കണം.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.