Skip to main content

ഉത്തരാഖണ്ഡിൽ മദ്രസയും പള്ളിയും പൊളിച്ചുമാറ്റുകയും പ്രതിഷേധിച്ചവരെ അടിച്ചമർത്തുകയും ചെയ്ത സംസ്ഥാന സർക്കാർ നടപടി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ. എളമരം കരീം, സ. എ എ റഹീം എന്നിവർ രാജ്യസഭയിൽ നോട്ടീസ് നൽകി

ഉത്തരാഖണ്ഡിൽ കയ്യേറ്റം ആരോപിച്ച് മദ്രസയും പള്ളിയും പൊളിച്ചുമാറ്റുകയും പ്രതിഷേധിച്ചവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയും ചെയ്ത സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും രാജ്യത്തെ മതസൗഹാർദം തകർക്കാൻ സംസ്ഥാന സർക്കാരുകൾ തന്നെ ഇത്തരം കിരാത നടപടികളുമായി മുന്നോട്ടുപോകുന്നത് തടയണമെന്നും വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐ എം എംപിമാരായ സ. എളമരം കരീം, സ. എ എ റഹീം എന്നിവർ രാജ്യസഭാ ചെയർമാന് ചട്ടം 267 പ്രകാരം നോട്ടീസ് നൽകി. മത ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഇത്തരം ഏകപക്ഷീയമായ നീക്കങ്ങൾ അപലപനീയമാണെന്നും ഭരണഘടനാ വിരുദ്ധമായ ഇത്തരം നടപടികളെ ചെറുത്തുതോൽപ്പിക്കാൻ രാജ്യത്തെ ജനാധിപത്യ ശക്തികൾ മുഴുവൻ ഒറ്റക്കെട്ടായ പോരാട്ടം നടത്തണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.