Skip to main content

സമരത്തിലേക്ക് ക്ഷണിച്ചിട്ടും പ്രതിപക്ഷം പങ്കെടുത്തില്ല, കേരള വിരുദ്ധരായ യുഡിഎഫിനെ ജനം തിരിച്ചറിയും

കേരളത്തിന് വേണ്ടിയുള്ള സമരത്തില്‍ ക്ഷണിച്ചിട്ട് പോലും പ്രതിപക്ഷം പങ്കെടുക്കാന്‍ തയാറായില്ല. യുഡിഎഫ് പ്രവര്‍ത്തിക്കുന്നത് കേരള വിരുദ്ധമായാണ്, ഇത് വൈകാതെ ജനം തിരിച്ചറിയും. ഡല്‍ഹി സമരം ചരിത്ര സംഭവമായി മാറി. ഡല്‍ഹിയില്‍ നടന്നത് കേന്ദ്രത്തിനെതിരെയുള്ള താക്കീതാണ്. ബിജെപി ഇതര സര്‍ക്കാരുകളെല്ലാം സമരത്തെ അനുകൂലിച്ചു. ഇത് കേന്ദ്ര അവഗണന മനസിലാക്കി ആണ്. ബിജെപി ഇതര സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താനാണ് ഇഡിയെ കേന്ദ്രം ഉപയോഗിക്കുന്നത്. ബിജെപി ഇതര സംസ്ഥാനങ്ങളിലെല്ലാം ഇ ഡി അന്വേഷണം നടക്കുന്നു. ഇത് പ്രത്യക്ഷത്തില്‍ തന്നെ രാഷ്ട്രീയപ്രേരിതമാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഭവനരഹിതരില്ലാത്ത കേരളമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ഇത്തരം പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക അവഗണനയിലൂടെ ശ്രമിക്കുന്നത്. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ എല്ലാ നികുതി പിരിവും കേന്ദ്രം കൈയടക്കി. കേന്ദ്രധനമന്ത്രി കേരളത്തോട് ചെയ്തത് നിഷേധാത്മക നിലപാടാണ്. യുഡിഎഫ് ഫലത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.