Skip to main content

കേന്ദ്രം കേരളത്തിന് ധാരാളം പണം നൽകിയെന്ന കേന്ദ്ര ധനമത്രിയുടെ കണക്കുകൾ തെറ്റ്

കേരളത്തിന്‌ ധാരാളം പണം നൽകിയെന്നുപറഞ്ഞ്‌ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കണക്കുകൾ തെറ്റാണ്. വസ്‌തുതാപരമല്ലാത്ത കണക്കുകളാണ്‌ കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചത്. 2014 മുതൽ 2024 വരെ എൻഡിഎ സർക്കാർ 1,50140 കോടി രൂപ കേരളത്തിന്‌ നൽകിയെന്നാണ്‌ കേന്ദ്രധനമന്ത്രി അവകാശപ്പെടുന്നത്‌. ഇത്‌ ബാലിശമായ അവകാശവാദമാണ്‌. 20 വർഷത്തിനിടയിൽ സമൂഹിക വ്യവസ്ഥയിലും മനുഷ്യന്റെ ജീവിതനിലവാരത്തിലും ഉണ്ടായ മാറ്റം ഉൾക്കൊള്ളാതെയാണ്‌ കേന്ദ്രസർക്കാരും ധനമന്ത്രിയും അവകാശവാദങ്ങൾ ഉന്നയിക്കുന്നത്‌. ജിഎസ്‌ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരങ്ങൾ കേന്ദ്രസർക്കാർ കവർന്നെടുത്തു.

ജിഎസ്‌ടിക്ക്‌ മുമ്പ്‌ 2013 വരെ, കേരളത്തിന്റെ നികുതി വിഹിതം മൂന്നുമടങ്ങാണ്‌ വർധിച്ചത്‌. 2013 മുതൽ 2024 വരെ കേരളത്തിന്റെ നികുതിവിഹിതത്തിൽ 2.08 ശതമാനമേ വർധിച്ചുള്ളു. ഈ ഘട്ടത്തിലാണ്‌ ജിഎസ്‌ടി നടപ്പാക്കിയത്‌. ഇതോടെ സംസ്ഥാനം പിരിച്ചെടുത്ത നികുതിയുടെ 50 ശതമാനത്തോളം കേന്ദ്രത്തിലേക്കുപോയി.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.