ഇരുട്ടുനിറഞ്ഞ കാലഘട്ടത്തിലെ ഭരണാധികാരികളോട് പോരാടാനുള്ള കരുത്താണ് കേരളത്തെ വേറിട്ടുനിർത്തുന്നത്. ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ സമരം രാജ്യം ഏറ്റെടുക്കുകയായിരുന്നു. കേരളത്തിൽ ഇടതുപക്ഷമുണ്ടെന്നതാണ് ജനങ്ങളുടെ ആശ്വാസം. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലാണ് കൂടുതൽ പട്ടിണിക്കാരും ദരിദ്രരുമുള്ളത്. ഇന്ത്യയിൽ ഭരണഘടനയും ജനാധിപത്യവും പൗരാവകാശവും ഹനിക്കപ്പെടുകയാണ്.
യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ജനങ്ങളെ വഴിതിരിച്ചുവിടാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് മാറ്റംവരുത്താൻ സംസ്ഥാന സർക്കാർ ശ്രമക്കുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഇവിടെയുള്ള ഒട്ടേറെ വിദ്യാർഥികൾ വിദേശ സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും താൽപര്യം സംരക്ഷിച്ചായിരിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക. പ്രധാനമന്ത്രിയാകുമെന്ന് കേരളത്തിലെ മാധ്യമങ്ങൾ പ്രവചിച്ചയാളുടെ പാർടിക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ ലഭിച്ചത് 12 സീറ്റാണ്. കോൺഗ്രസിന്റെ സമരാഗ്നിയിൽ നിന്ന് മെഴുകുതിരിപോലും കത്തിക്കാനാവില്ല.