Skip to main content

മോദിയുടെ വിരുന്നിൽ പ്രേമചന്ദ്രൻ, കോൺഗ്രസ് നിലപാട് വ്യക്തമാക്കണം

നരേന്ദ്രമോദിയുടെ വിരുന്നിൽ എൻ കെ പ്രേമചന്ദ്രൻ എംപി പങ്കെടുത്തതിൽ കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി ഇടയ്ക്കിടെ പറയുന്നത് പ്രേമചന്ദ്രനെ കണ്ടുകൊണ്ടാണോ എന്ന് സംശയിക്കണം. ബിജെപി എംപിമാരും ഘടകകക്ഷി എംപിമാരും പങ്കെടുത്ത വിരുന്നിലാണ് എൻ കെ പ്രേമചന്ദ്രൻ പങ്കെടുത്തത്. സംഭവത്തിൽ പ്രേമചന്ദ്രന്റെ വിശദീകരണവും കേൾക്കാൻ കേരളത്തിന് ആ​ഗ്രഹമുണ്ട്.

ഉത്തരാഖണ്ഡിൽ മുസ്‌ലിം സമൂഹത്തിന് നേരെ പൊലീസ് വെടിവയ്‌പ് ഉണ്ടാകുമ്പോഴാണ് വിരുന്നിൽ യുഡിഎഫ് എംപി പങ്കെടുക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങളെ ആകെ ഉത്‌കണ്ഠപ്പെടുത്തുന്നതാണ്‌. രാജ്യത്തെ ന്യൂനപക്ഷം വേട്ടയാടപ്പെടുന്ന സമയത്ത് പ്രധാനമന്ത്രിയോടൊപ്പം വിരുന്നിൽ പങ്കെടുക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയില്ല. പ്രധാനമന്ത്രി പാർലമെന്റിൽ കോൺഗ്രസിനെ നഖശിഖാന്തം എതിർക്കുകയും പ്രതിപക്ഷത്തെ അങ്ങേയറ്റം അധിക്ഷേപിക്കുകയും ചെയ്ത പ്രസംഗം നടത്തിയതിന്റെ പിറ്റേ ദിവസമാണ് വിരുന്ന് സംഘടിപ്പിച്ചത്. ഈ സാഹചര്യത്തിൽ പ്രേമചന്ദ്രൻ പൊതുസമൂഹത്തോട് മാപ്പ് പറയണം. തെറ്റ് തിരുത്താൻ തയ്യാറാവണം. സംഭവത്തിൽ യുഡിഎഫും നിലപാട് പറയണം.
 

കൂടുതൽ ലേഖനങ്ങൾ

പുതിയ ജിഎസ്‌ടി നിരക്ക്; കേരളത്തിന്‌ നഷ്‌ടം 10,000 കോടി

സ. കെ എൻ ബാലഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകും. ജിഎസ്ട‌ി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല.

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

സ. കെ എൻ ബാലഗോപാൽ

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്.

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

സ. എം ബി രാജേഷ്

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും.

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.