Skip to main content

വോട്ട്‌ ബാങ്ക്‌ നിറയ്ക്കാൻ ഭാരതരത്നപോലുള്ള പരമോന്നത ബഹുമതികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നു

വോട്ട്‌ ബാങ്ക്‌ നിറയ്ക്കാൻ ഭാരതരത്നപോലുള്ള പരമോന്നത ബഹുമതികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. കർപ്പൂരി താക്കൂറിന്‌ ഭാരതരത്ന നൽകിയപ്പോൾ നിതീഷ്‌ കുമാർ ബിജെപിയിലെത്തി. ചരൺ സിങ്ങിന്‌ പുരസ്കാരം നൽകി കൊച്ചുമകൻ ജയന്ത്‌ സിങ്ങിന്റെ ആർഎൽഡിയെ ഒപ്പം നിർത്താൻ ശ്രമിക്കുന്നു. കർഷക പ്രക്ഷോഭത്തിൽ പങ്കാളികളായ കർഷകരെ സന്തോഷിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ്‌ എം എസ്‌ സ്വാമിനാഥന്‌ നൽകിയത്‌.

ഹിന്ദുത്വവാദം ആർഎസ്‌എസിന്റെയും ബിജെപിയുടെയും രാഷ്‌ട്രീയ പദ്ധതി മാത്രമാണ്‌. അതുകൊണ്ട്‌, അയോധ്യാ ക്ഷേത്രപ്രതിഷ്‌ഠ രാജ്യത്തിന്‌ നാഴികക്കല്ലല്ല, അതിനുമുമ്പും പിമ്പുമുള്ള ഇന്ത്യ സമാനവുമാണ്‌. കുറ്റം തെളിയുന്നതുവരെ നിരപരാധിയായി തുടരാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും, ഇപ്പോഴത്‌ നിരപരാധിയാണെന്ന്‌ തെളിയിക്കുംവരെ കുറ്റക്കാരനാകുന്ന സ്ഥിതിയായി. പരമോന്നത കോടതിയുടെ വിധികൾ ആ നിലവാരത്തിനൊത്ത്‌ ഉയരുന്നുണ്ടോ എന്നത്‌ ചർച്ച ചെയ്യണം. ചീഫ്‌ ജസ്റ്റിസിനോടും ജഡ്‌ജിമാരോടും അത്‌ അഭ്യർഥിക്കാനേ കഴിയൂ. ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഗവർണർമാർ ജനാധിപത്യ അധികാര പരിധി വിട്ടാണ്‌ പ്രവർത്തിക്കുന്നത്‌. ബിജെപിയെയും നരേന്ദ്ര മോദിയെയും അധികാരത്തിൽനിന്ന്‌ മാറ്റിനിർത്തിവേണം മാറ്റം ആരംഭിക്കാൻ.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.