Skip to main content

പ്രധാനമന്ത്രി വിളിച്ചപ്പോള്‍ പോയവര്‍ മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്‌ വിരുന്ന്‌ ബഹിഷ്കരിച്ചതെന്തിന്‌ ?

തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌ കോൺഗ്രസിൽനിന്നടക്കം വിവിധ പാർടികളിൽനിന്ന്‌ ആളെ കൊണ്ടുപോകുന്നത്‌ ബിജെപിയുടെ ഉൾഭയമാണ്‌ കാണിക്കുന്നത്. കമൽനാഥ്‌, അശോക്‌ ചവാൻ അടക്കമുള്ളവർ പോകുന്നതായി വാർത്തവരുന്നു. കോടികൾ ഇറക്കിയാണ്‌ ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കുന്നതും ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കുന്നതും. എൻ കെ പ്രേമചന്ദ്രൻ നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്തതിനെ ഈ സാഹചര്യത്തിൽ കാണണം. പ്രധാനമന്ത്രി വിളിച്ചാൽ പോകാതിരിക്കുന്നതെങ്ങനെയെന്ന്‌ ചോദിക്കുന്നവർ മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്‌മസ്‌ വിരുന്നിന്‌ ക്ഷണിച്ചപ്പോൾ എന്തുകൊണ്ട്‌ പങ്കെടുത്തില്ലെന്ന്‌ വ്യക്തമാക്കണം. അതേത്‌ സാംസ്കാരിക ബോധത്തിന്റെ അടിസ്ഥാനത്തിലാണെന്ന്‌ കോൺഗ്രസിനും പ്രേമചന്ദ്രനും മറുപടിയുണ്ടോ.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.