Skip to main content

ജനാധിപത്യത്തെ തകർത്ത്‌ രാജ്യത്ത് സർവാധിപത്യം മേധാവിത്വം സ്ഥാപിക്കുന്നു

ജനാധിപത്യത്തെ തകർത്തുകൊണ്ട്‌ സർവാധിപത്യം മേധാവിത്വം സ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങളാണ്‌ ഇന്ത്യയില്‍ ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗത്ത് കാണുന്നത്. സർവാധികാരികളായ ഭരണാധികാരികൾ അഹങ്കാരത്തിന്റെ ചിത്രങ്ങളായി നമ്മുടെ മുന്നിലുണ്ട്‌. അങ്ങനെയുള്ള ചിലയാളുകളെ മാത്രം നമ്മുടെ മുന്നിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാം ഒരാളിലേക്ക്‌ കേന്ദ്രീകരിപ്പിക്കുകയാണ്. ഗൗരവമുള്ള സിനിമകൾ രാഷ്‌ട്രീയ പ്രസ്‌താവനകൾ കൂടിയാണ്‌. കൂടാതെ ആൺപെൺ തുല്യതയ്‌ക്കുവേണ്ടിയും എല്ലാവിധ അതീശത്വങ്ങൾക്കും എതിരായ സന്ദേശവുമാകുന്ന സിനിമകൾ സ്വാതന്ത്ര്യബോധം പ്രകാശിപ്പിക്കുകയും വേണം. ഉക്രയിൻ യുദ്ധവും പാലസ്‌തീനിലെ അതിനിവേശയുദ്ധവും ലോകത്തെ വേദനിപ്പിക്കുന്ന കാഴ്‌കളാണ്‌. പാലസ്‌തീനിൽ നടക്കുന്ന കൂട്ടക്കുരുതിക്ക്‌ ഇന്ത്യയുടെ ഒരു പങ്ക്‌ വെളിപ്പെട്ടത്‌ അടുത്തിടെയാണ്‌. അദാനിക്ക്‌ പങ്കാളിത്തമുള്ള ഒരു ഫാക്‌ടറിയിൽ നിന്നാണ്‌ ബോംബുകൾ വർഷിക്കുന്ന ഡ്രോൺ ഇസ്രേയലിന്‌ നൽകുന്നത്‌. രാജ്യത്തെ പ്രമുഖനായ ഭരണാധികാരിയുടെ ചങ്ങാതിയാണ്‌ അദാനിയും.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.