Skip to main content

ഏതുസമയത്തും ബിജെപിയിൽ ചേരാനുള്ള മാനസികാവസ്ഥയിലാണ്‌ കോൺഗ്രസ്‌

പാർലമെന്റിൽ ബിജെപിയായി കോൺഗ്രസ്‌ മാറാതിരിക്കാൻ ഇടതുപക്ഷത്തിന്‌ നല്ല അംഗബലമുണ്ടാകണം. ഏതുസമയത്തും ബിജെപിയിൽ ചേരാനുള്ള മാനസികാവസ്ഥയിലാണ്‌ കോൺഗ്രസ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ 2004ന്‌ സമാനമായി വൻ വിജയം നേടും.

രാജ്യത്ത്‌ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്‌. പൗരാവകാശവും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടണോയെന്നും ഭരണഘടനാമൂല്യങ്ങൾ നിലനിൽക്കണോ എന്നും തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്‌. പ്രതിപക്ഷം ശ്രദ്ധാപൂർവം പ്രവർത്തിച്ചാൽ ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ബിജെപി സർക്കാരിനെ തോൽപ്പിക്കാനാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 60 ശതമാനം പേരും ബിജെപിക്കെതിരെയാണ്‌ വോട്ടുചെയ്‌തത്‌.

ക്രിമിനൽ രാഷ്‌ട്രീയപ്രവർത്തനമാണ്‌ ബിജെപി നടത്തുന്നത്‌. ഭീഷണിക്കു വഴങ്ങാത്ത പാർടികളെ ഭിന്നിപ്പിക്കുകയോ നേതാക്കളെ കേസിൽ കുടുക്കുകയോ ചെയ്യുന്നു. ഡൽഹി ഉപമുഖ്യമന്ത്രി ജയിലിലാണ്‌. കേരളം ഡൽഹിയിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത്‌ തിരിച്ചുചെന്നയുടൻ ഫാറൂഖ്‌ അബ്ദുള്ളയ്‌ക്ക്‌ ഇഡി നോട്ടീസ്‌ നൽകി.
 

കൂടുതൽ ലേഖനങ്ങൾ

പുതിയ ജിഎസ്‌ടി നിരക്ക്; കേരളത്തിന്‌ നഷ്‌ടം 10,000 കോടി

സ. കെ എൻ ബാലഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകും. ജിഎസ്ട‌ി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല.

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

സ. കെ എൻ ബാലഗോപാൽ

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്.

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

സ. എം ബി രാജേഷ്

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും.

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.