Skip to main content

കേന്ദ്ര സർക്കാർ പാവങ്ങളുടെ അന്തകരായി മാറി

കേന്ദ്രസർക്കാർ വിശ്വാസത്തിന്റെ പേരിൽ സാമൂഹിക വിഭജനം നടത്തുന്നതിലൂടെ രാജ്യം ലോകത്തിന് മുന്നിൽ തലകുനിക്കുന്ന അവസ്ഥയാണുള്ളത്. പള്ളി പൊളിക്കുന്നതും അമ്പലം കെട്ടുന്നതുമാണ് പ്രധാനമെന്ന് കരുതുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യയിലുള്ളത്. ഹിന്ദു വർഗീയതയുടെ പ്രചാരകരായാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കോർപറേറ്റുകളുടെ സംരക്ഷകരും പാവങ്ങളുടെ അന്തകരുമായി ഇവർ മാറി. സാമൂഹിക സന്തുലിതാവസ്ഥയുള്ള നാടായി കേരളം മാറിയത് ഇടതുപക്ഷ അടിത്തറയിലൂടെയാണ്.
 

കൂടുതൽ ലേഖനങ്ങൾ

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പാലക്കാട് ജനതയുടെ പൊതുവായ ഉത്സവമായ കൽപ്പാത്തി രഥോത്സവ ദിനത്തിൽ പ്രഖ്യാപിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം

സ. ടി പി രാമകൃഷ്‌ണന്‍

പാലക്കാട്‌ ജനതയുടെ പൊതുവായ ഉത്സവമായി മാറിയിട്ടുള്ളതാണ്‌ കല്‍പ്പാത്തി രഥോത്സവം. അതിന്റെ ആദ്യ ദിവസമാണ്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. അത്‌ ജനങ്ങളുടെ സുഗമമായ സമ്മതിദാന അവകാശത്തിന്‌ പ്രയാസം സൃഷ്ടിക്കും. അതിനാല്‍ ഉപതെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തയ്യാറാകണം.

സഖാവ് ഷിബിന്റെ കൊലപാതകം; മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

കോഴിക്കോട്‌ തൂണേരിയിലെ ഡിവൈഫ്‌ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം. മുസ്‌ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികൾക്കുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചത്. വിചാരണകോടതി വെറുതെവിട്ടവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.

വിശന്നുവലയുന്ന ഇന്ത്യ: ആഗോള വിശപ്പ് സൂചികയിൽ 105-ാം സ്ഥാനം

ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ വീണ്ടും പിറകിൽ. 127 രാജ്യങ്ങളുടെ പട്ടികയിൽ 105-ാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. സൂചികയിൽ ഇന്ത്യയുടെ സ്‌കോർ 27.3 ആണ്‌. കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111–ാം സ്ഥാനമായിരുന്നു.