Skip to main content

കേരള ബ്രാൻഡിങ്ങിലൂടെ വിപണിയും ഗുണനിലവാരവും ഉറപ്പാക്കി ഉൽപ്പാദകനെയും ഉപഭോക്താവിനെയും സംരക്ഷിക്കും

കേരള ബ്രാൻഡിങ്ങിലൂടെ വിപണിയും ഗുണനിലവാരവും ഉറപ്പാക്കി ഉൽപ്പാദകനെയും ഉപഭോക്താവിനെയും സംരക്ഷിക്കും. ലോകമറിയുന്ന ബ്രാൻഡാണ് കേരളം. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളെയും കേരള ബ്രാൻഡിങ്ങിലേക്ക് കൊണ്ടുവരാനാകും. ഇതിനായി പ്രോട്ടോക്കോളുകൾ രൂപപ്പെടുത്തും. ഹോളോഗ്രാം, ക്യൂആർ കോഡ് എന്നിവയിലൂടെ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ലഭ്യമാക്കും. ആദ്യ ഘട്ടത്തിൽ വെളിച്ചെണ്ണ നിർമാണ യൂണിറ്റുകളെയാണ്‌ പരിഗണിക്കുന്നത്‌. കേരള ബ്രാൻഡിനായി www.keralabrand.industry.kerala.gov.in എന്ന പോർട്ടലിൽ സംരംഭങ്ങൾക്ക് അപേക്ഷിക്കാം.

കേരളത്തിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്ക്‌ ആഗോള ഗുണനിലവാരം കൊണ്ടുവരികയും അതുവഴി വിപണന സാധ്യത കൂട്ടുകയും ചെയ്യുകയാണ്‌ "കേരള ബ്രാൻഡി’ലൂടെ ലക്ഷ്യമിടുന്നത്‌. ഉൽപ്പാദനത്തിൽ ഉയർന്ന ഗുണനിലവാരം, ധാർമികത, ഉത്തരവാദിത്വപരമായ വ്യാവസായിക രീതികൾ എന്നിവ പിന്തുടരുന്നവയ്‌ക്കാണ്‌ ബ്രാൻഡിങ്‌ നൽകുക. കേരളത്തിൽനിന്നുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ഉൽപ്പന്നമാകണം, മുഴുവനായും കേരളത്തിൽത്തന്നെ നിർമിക്കണം, ബാലവേല പ്രോത്സാഹിപ്പിക്കാത്തതാകണം, ലിംഗ/വർഗ/ജാതി വിവേചനമില്ലാതെ പ്രവർത്തിക്കുന്ന ജോലി സ്ഥലങ്ങളാകണം, പരിസ്ഥിതി സൗഹൃദവും പരിസ്ഥിതി ബോധമുള്ളതുമായ പ്രവർത്തനങ്ങൾ പിന്തുടരണം, സുരക്ഷിതവും വൃത്തിയുള്ളതും പുരോഗമനപരവുമായ ജോലിസ്ഥലങ്ങളാകണം, സാങ്കേതികവിദ്യയിൽ ഊന്നിയ പ്രവർത്തനങ്ങളാകണം എന്നിവയാണ് കേരള ബ്രാൻഡിന്റെ മാനദണ്ഡങ്ങൾ.

കൂടുതൽ ലേഖനങ്ങൾ

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

സ. ടി എം തോമസ് ഐസക്

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌.

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്

സ. പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.

ബ്ലൂ ഇക്കണോമിയുടെ പേരിൽ തീരമേഖലയെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാട് തിരുത്തിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ്‌ കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.