Skip to main content

ഗവർണറുടെ വിലകുറഞ്ഞ പരാമർശങ്ങൾക്ക് മറുപടി പറഞ്ഞ് നിലവാരം കളയാനില്ല

ഗവർണർ പറഞ്ഞതിന് പ്രതികരിക്കേണ്ട ആവശ്യം തനിക്കില്ല. ഇരിക്കുന്ന പദവിക്ക് അനുസരിച്ച് ​ഗവർണർ പെരുമാറുന്നില്ല, പക്ഷേ അതുകൊണ്ട് പദവി മറന്ന് സംസാരിക്കാൻ മറ്റുള്ളവർക്ക് സാധിക്കില്ല. തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പൂർണബോധ്യത്തോടെയാണ് പെരുമാറുന്നത്. ​ഗവർണറെപ്പോലെ വിലകുറഞ്ഞ പരാമർശങ്ങൾ നടത്തി മറുപടി പറഞ്ഞ് നിലവാരം കളയാൻ തയാറല്ല.

മുമ്പ് ​ഗവർണർ മുഖ്യമന്ത്രിയെ ക്രിമിനൽ എന്ന് വിളിച്ചിരുന്നു. കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാണ് വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ക്രിമിനലുകളായി ചിത്രീകരിക്കുന്ന രീതിയാണ് ​ഗവർണറുടേത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖല ​ഗുണമേന്മയുള്ളതാണ്. ചാന്ദ്രയാൻ ദൗത്യത്തിലുൾപ്പെടെ കേരളത്തിൽ നിന്നുള്ള വ്യക്തികളും പൊതുമേഖല സ്ഥാപനങ്ങളും പങ്കാളികളായിരുന്നു. വിദേശ സർവകലാശാലകളിലുൾപ്പെടെ മലയാളികൾ പ്രധാന ചുമതലകൾ വഹിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസമേഖല മേഖലയെ കൂടുതൽ ശാക്തീകരിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനടയിൽ വിവാദങ്ങളുടെ പിന്നാലെ പോകേണ്ടതില്ല എന്നാണ് സർക്കാരിന്റെ സമീപനം. ബോധപൂർവം വിവാദങ്ങളുണ്ടാക്കുകയാണ് ചിലരുടെ രീതി. സംവാദാത്മകമായും സൃഷ്ടിപരമായും കാര്യങ്ങൾ നടത്തുന്നതിനാണ് മുൻതൂക്കം നൽകുന്നത്. കേരളത്തിന്റെ വിവിധ മേഖലകളുടെ വികസനത്തിനായി പ്രവർത്തിച്ച് നവകേരള സൃഷ്ടിക്ക് വഴിയൊരുക്കുക എന്നുള്ളതാണ് സർക്കാരിന്റെ ലക്ഷ്യം. അതിനിടയ്ക്ക് വിവാദങ്ങളെ ശ്രദ്ധിക്കുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ്‌ പ്രകാശിപ്പിച്ചത്‌.