കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾക്ക് എതിരെയും ക്ഷേമ കേരളത്തിന്റെ സംരക്ഷണത്തിനുമായി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (KSKTU) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന "പാവങ്ങളുടെ പടയണി" ക്യാമ്പയിന്റെ ഭാഗമായി അടൂരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ നിർവഹിച്ചു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.
