Skip to main content

ഇലക്ടറൽ ബോണ്ടിൽ കോടതിയിൽ നിന്നുണ്ടായ തിരിച്ചടിയുടെ ഇളിഭ്യത മറയ്ക്കാനാണ് ശ്രീകൃഷ്ണന്റെ ഉപമയുമായി നരേന്ദ്ര മോദി രംഗത്തിറങ്ങിയത്

ഇലക്ടറൽ ബോണ്ടിൻറെ കാര്യത്തിൽ കോടതിയിൽ നിന്നുണ്ടായ തിരിച്ചടിയുടെ ഇളിഭ്യത മറയ്ക്കാനാണ് ഭഗവാൻ കൃഷ്ണൻറെ ഉപമയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തിറങ്ങിയിരിക്കുന്നത്. കൃഷ്ണഭഗവാൻ സതീർത്ഥ്യനായ കുചേലനിൽ നിന്ന് അവൽപ്പൊതി വാങ്ങി മണിമാളിക സമ്മാനിച്ചപോലെയാണ് തന്റെ പ്രവൃത്തികൾ എന്ന പടുന്യായവുമായി വരുന്ന നരേന്ദ്ര മോദി യഥാർത്ഥത്തിൽ ഭഗവാനെ പരിഹസിക്കുകയാണ്. കുത്തകമുതലാളിമാരുടെ ദാസനായി അവരുടെ പണവും വാങ്ങി ഭരിച്ച തന്നെപ്പോലെ ഒരു അഴിമതിക്കാരനാണ് കൃഷ്ണഭഗവാൻ എന്നാണ് മോദി ഫലത്തിൽ പറയുന്നത്.
മാത്രവുമല്ല, അദാനിയുടെയും അംബാനിയുടെയും ഇലക്ട്രൽ ബോണ്ട് വാങ്ങി അവർക്ക് എയർപോർട്ടുകളും തുറമുഖങ്ങളും എണ്ണ വ്യാപാരവും ടെലികോമും ഒക്കെ എഴുതിക്കൊടുക്കാൻ നരേന്ദ്രമോദി ഭഗവാനോ രാജാവോ അല്ലല്ലോ. രാജാവ് എന്നാണ് മോദി സ്വയം വിചാരിക്കുന്നതെങ്കിലും.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് ഇലക്ടറൽ ബോണ്ട് എന്ന പേരിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്നത്. നിയമപരമാക്കിയ അഴിമതി. 2023 മാർച്ച് മാസം വരെ മുതലാളിമാരിൽ നിന്ന് ആറായിരത്തഞ്ഞൂറു കോടി രൂപയാണ് ബിജെപി ഈ പേരിൽ വാങ്ങിയത്. (കോൺഗ്രസും മോശമായില്ല, അധികാരത്തിലില്ലെങ്കിലും 1120 കോടി വാങ്ങി) ഈ കൈപ്പറ്റലിന് പ്രത്യുപകാരമായി എന്തൊക്കെ സൗജന്യങ്ങളാണ് മോദി സർക്കാർ ചെയ്തുകൊടുത്തത് എന്നത് ഇനി വെളിയിൽ വരാനിരിക്കുന്നതേയുള്ളൂ.
സിപിഐ എം മുൻകൈ എടുത്ത നിയമയുദ്ധത്തിലൂടെയാണ് പൂർണമായും ഭരണഘടനാവിരുദ്ധമായ ഈ പരിപാടി കോടതി അവസാനിപ്പിച്ചത്. നിയമവിരുദ്ധമെന്നും ഭരണഘടനാവിരുദ്ധമെന്നും ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ച ഈ അഴിമതിപ്പണം മുഴുവൻ കുത്തകചൂഷകരുടെ കാര്യസ്ഥകക്ഷികളിൽനിന്നും ഒട്ടും വൈകാതെ തിരിച്ചുപിടിക്കാനുള്ള നടപടികളും ആവശ്യമാണ്. അത് സമൂഹത്തിന് പ്രയോജനപ്പെടും വിധം വിനിയോഗിക്കേണ്ടതാണ്. സിപിഐ എം മാത്രമാണ് ഈ അഴിമതിപ്പണം വാങ്ങാത്ത ഏക ദേശീയരാഷ്ട്രീയകക്ഷി എന്നത് അഭിമാനകരമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.