കേരള സർവ്വകലാശാല സെനറ്റിൽ സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള ചാൻസലർ ആയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തെ പിന്തുണച്ച ബിജെപി അംഗങ്ങൾക്ക് കോൺഗ്രസിൻറെ നിരുപാധികപിന്തുണ. കേരളത്തിലെ സർവ്വകലാശാലകളിൽ വൈസ് ചാൻസലർമാരായി സംഘികളെ തിരികികയറ്റാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . ഇന്ത്യയിലൊട്ടാകെ വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനുള്ള ആർഎസ്എസിനെ നീക്കത്തിന് ഭാഗമായാണ് കേരളത്തിലെ ഗവർണർ പ്രവർത്തിക്കുന്നത്.സെനറ്റ് അംഗങ്ങളെ നോമിനേറ്റ് ചെയ്തപ്പോൾ കൊലക്കേസിലെ പ്രതിയുടെ ഭാര്യ അടക്കമുള്ള അനർഹരായ ആർഎസ്എസുകാരെ തിരുകിക്കയറ്റിയ ഗവർണറുടെ നടപടിയിൽ ഒരു പ്രതിഷേധവും കോൺഗ്രസ് പ്രകടിപ്പിച്ചിരുന്നില്ല. രണ്ട് കോൺഗ്രസുകാരെ കൂടെ കൂട്ടത്തിൽ നോമിനേറ്റ് ചെയ്തു എന്നതിൻറെ പേരിൽ കാവിവൽക്കരണത്തിന് കൂട്ടുനിൽക്കുകയാണ് കോൺഗ്രസ് ചെയ്തത്. ഇതിന്റ തുടർച്ചയാണ് ഇന്നലെ കേരള സർവകലാശാല സെനറ്റ് യോഗത്തിലും കണ്ടത്. കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രതിനിധികൾ ഒറ്റക്കെട്ടായി കാവിവൽക്കരണത്തിനായി ശ്രമിക്കുകയാണ്. മതനിരപേക്ഷത ആഗ്രഹിക്കുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഈ ആർഎസ്എസ് അനുകൂലനീക്കം അസ്സഹനീയമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.