ഐക്യ കേരളത്തെ ജാതി പറഞ്ഞും മതം പറഞ്ഞും ജീവിതശൈലി പറഞ്ഞും അനൈക്യ കേരളമാക്കാനുള്ള ശ്രമങ്ങളെ അനുവദിക്കില്ല. രാഷ്ട്രീയ - സാംസ്കാരിക സാഹോദര്യമാണ് കേരളത്തെ ഇന്നു കാണുന്ന കേരളമാക്കി മാറ്റിയത്. സമാനമായ ഇടപെടലുകൾ ഇന്നും സാംസ്കാരിക രംഗത്തു നിന്നുണ്ടാവേണ്ടതുണ്ട്. ജാതി - മത ഭേദഗങ്ങൾക്കതീതമായ ഒരുമയുള്ളതിനാലാണ് ഇവിടെ കല നിലനിൽക്കുന്നത്. കലയ്ക്കും കലാകാരനും എഴുത്തും എഴുത്തുകാരനും നിലനിൽക്കണമെങ്കിൽ ജനമനസ്സുകളുടെ ഐക്യത്തിൻറെ ചുവർ വേണം. ഫാസിസം കടന്നു വന്നു കഴിഞ്ഞാൽ പിന്നെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചു പറഞ്ഞിട്ടു കാര്യമില്ല.