Skip to main content

രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള വർഗീയശക്തികളുടെ നീക്കങ്ങളെ മാധ്യമങ്ങൾ മതനിരപേക്ഷതയുടെ പക്ഷത്തുനിന്ന് ചെറുക്കണം

രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള വർഗീയശക്തികളുടെ നീക്കങ്ങളെ മാധ്യമങ്ങൾ മതനിരപേക്ഷതയുടെ പക്ഷത്തുനിന്ന് ചെറുക്കണം. മാധ്യമങ്ങളുടെ നിലനിൽപ്പിനും അത്‌ അത്യന്താപേക്ഷിതമാണ്. വർഗീയതയും മതനിരപേക്ഷതയും ഏറ്റുമുട്ടുന്നിടത്ത്‌ നിഷ്‌പക്ഷതയെന്നാൽ കാപട്യവും വർഗീയതയുടെ പക്ഷം ചേരലുമാണ്.

വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട്‌ മാധ്യമങ്ങൾക്ക്‌ ഉണ്ടാകണം. മലയാളഭാഷയുടെ അടിസ്ഥാനത്തിലാണ് മലയാളിസംസ്‌കാരവും സമൂഹവും നിലകൊള്ളുന്നത്. ഭാഷയെ സംരക്ഷിക്കാനും വളർത്താനുമുള്ള ചുമതല മാധ്യമങ്ങൾക്കുണ്ട്. ആ നിലയ്ക്ക്, വൈവിധ്യങ്ങൾക്കെതിരായ നീക്കങ്ങളെ ചെറുക്കേണ്ടത് മാധ്യമങ്ങളുടെ നിലനിൽപ്പിന്റെകൂടി പ്രശ്‌നമാണ്. ആ ഗൗരവത്തിൽ മാധ്യമങ്ങൾ അതിനെ കാണുന്നുണ്ടോ എന്നത് സംശയമാണ്. ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ വിജയിച്ചാൽ മലയാളഭാഷതന്നെ ഇല്ലാതാകും. ഭാഷ ഇല്ലാതായാൽ മലയാള പത്രപ്രവർത്തനത്തിന്റെ നിലനിൽപ്പും അപകടത്തിലാകും.

ഭാഷയുടെ വളർച്ചയ്ക്ക് മാധ്യമസംഭാവന വളരെ വലുതാണ്‌. ന്യൂജനറേഷൻ വാക്കുകളെക്കൂടി ഉൾപ്പെടുത്തുംവിധം മലയാള നിഘണ്ടു ഇടയ്ക്കിടെ പരിഷ്കരിക്കുന്നത് നന്നാകും. സാമ്രാജ്യത്വ ലോബി മാധ്യമമേഖലയിൽ ശക്തമാണ്. അതിന്റെ സ്വാധീനം ഇന്ത്യൻ മാധ്യമ റിപ്പോർട്ടുകളിലും പ്രതിഫലിക്കുന്നു. തെരഞ്ഞെടുപ്പുകാലം വ്യാജവാർത്തകളുടെ കുത്തൊഴുക്കിന്റെ കാലമാണ്‌. ഇക്കാര്യത്തിൽ മാധ്യമങ്ങൾ സ്വയംവിമർശനവും ആത്മപരിശോധനയും നടത്തുന്നത് നന്നാകും.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.