സാമൂഹ്യ നീതി ഉറപ്പാക്കി കൊണ്ടുള്ള വികസനമാണ് സർക്കാർ നടപ്പിലാക്കുന്നത്. ന്യൂനപക്ഷ ക്ഷേമം നാടിന്റെ പൊതുവായ പ്രശ്നമായാണ് സർക്കാർ കാണുന്നത്, ഇവിടെ വേർതിരിവുകളില്ല. എല്ലാവർക്കും ഒരു പോലെ കഴിയാൻ കഴിയുന്ന നാടാണ് കേരളം. വിവിധ ജനവിഭാഗങ്ങളെയും വിശ്വാസങ്ങളെയും ഒരുമിച്ചു കൊണ്ട് പോകുന്ന നാടാണ് കേരളം. എല്ലാവിഭാഗം ജനങ്ങളും അവരുടേതായ വിശ്വാസം പിന്തുടരുന്ന സമൂഹമാണെന്ന് നമുക്ക് തലയുയർത്തി നിന്ന് പറയാൻ പറ്റും. ഇവിടെ വേർതിരിവുകൾ ഇല്ല. അതാണ് നമ്മൾ വേറൊരു തുരുത്തായി മാറുന്നത്.
സാമൂഹ്യ സുരക്ഷിതത്വം ഇവിടെ ഉറപ്പ് നൽകുന്നു. ഇതിനെല്ലാം കാരണം എന്തെന്ന് നമുക്കെല്ലാം അറിയാം. അത് നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ട്. ഒരു വർഗീയ സംഘർഷവും ഇല്ലാത്ത നാടാണ് കേരളം. ഇത് അവകാശപ്പെടാവുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഇങ്ങനെ നിലനിൽക്കുന്നതിന് കാരണം സർക്കാർ മാത്രമല്ല, ഈ നാട്ടിലെ ജനങ്ങൾ കൂടിയാണ്.