Skip to main content

കോൺഗ്രസ് നേതാക്കൾ മക്കളെ വളർത്തുന്നത് ബിജെപിക്ക് ദാനം ചെയ്യാനോ?

കോൺഗ്രസ് നേതാക്കൾ അവരുടെ മക്കളെ പോറ്റിവളർത്തുന്നത് ബിജെപിക്ക് ദാനം നൽകാനാണോ? കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നയാൾ ഈ പട്ടികയിൽ അവസാനത്തേതല്ല. വിലപേശൽ നടത്തിയവരും വില ഉറപ്പിച്ചവരും പറ്റിയ സമയത്ത് മാറാമെന്ന് വാഗ്ദാനം ചെയ്തവരും ഇനിയും കോൺഗ്രസിലുണ്ട്.

എല്ലിൻകഷ്ണം കണ്ടാൽ ചാടി വീഴുന്നവരായി കോൺഗ്രസ് മാറി. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നയാളും ഐടി സെൽ കൺവീനറും ബിജെപിയിലെത്തി. വേണ്ടിവന്നാൽ ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി പ്രതികരിച്ചയാളാണ് മറ്റൊന്ന്. ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന അവകാശവാദം വെറും വീമ്പ് പറച്ചിലല്ല. കണ്ണൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് രണ്ടര വർഷം മുമ്പ് ധർമ്മടത്ത് കൈപ്പത്തിയിൽ മത്സരിച്ചയാളാണ്.

കോൺഗ്രസിൽ ഇപ്പോൾ രണ്ട് കൂട്ടരാണ്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നവരും കോൺഗ്രസിൽ നിന്ന് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവരും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപിക്കെതിരായ സമരം മാത്രമല്ല. ബിജെപിയെ അനുകൂലിക്കുന്ന അവസരവാദികൾക്കെതിരായ സമരംകൂടിയാണ്.
 

കൂടുതൽ ലേഖനങ്ങൾ

പുതിയ ജിഎസ്‌ടി നിരക്ക്; കേരളത്തിന്‌ നഷ്‌ടം 10,000 കോടി

സ. കെ എൻ ബാലഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകും. ജിഎസ്ട‌ി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല.

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

സ. കെ എൻ ബാലഗോപാൽ

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്.

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

സ. എം ബി രാജേഷ്

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും.

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.